രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.
തിങ്കളാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം 10,667 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 380 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ രോഗികളൂടെ എണ്ണം 3,43.091 ആയി. മരണസംഖ്യ 9,900 ഉം. രോഗബാധിതരില്‍ 1,80,013 പേര്‍ രോഗമുക്തരായി. 1,53,178 പേര്‍ ചികിത്സയിലാണ്. രാജ്യത്ത് രോഗമുക്തി നിരക്ക് ഇന്ന് 52 ശതമാനത്തിനു മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 50 ശതമാനത്തിനു മുകളിലാണ് രോഗമുക്തരുടെ നിരക്ക്. മരണനിരക്ക് മറ്റ് രാജ്യങ്ങളില്‍ അഞ്ച് ശതമാനത്തിന് മുകളിലാണെങ്കില്‍ ഇന്ത്യയില്‍ രണ്ട് ശതമാനം മാത്രമാണ്. അതിനിടെ, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നെ കടുത്ത ശരീരവേദനയും പനിയും ശ്വാസതടസ്സവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നിരുന്നു. ഇന്നലെ രാത്രിയാണ് ആര്‍.ജി.എസ്.എസ്.എച്ച് ആശുപത്രിയില്‍ എത്തിച്ചത്. സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
ഇന്ന് ഫലം വ്യക്തമാകും. കഴിഞ്ഞ ദിവസം നടന്ന ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലഫ്.ഗവര്‍ണര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹവും എത്തിയിരുന്നു. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2786 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 1,10,744 പേര്‍ രോഗികളായി. 178 പേര്‍ കൂടിമരിച്ചതോടെ മരണസംഖ്യ 4128 ആയി. തമിഴ്‌നാട്ടില്‍ ചെന്നൈയില്‍ 19 മുതല്‍ 30 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
നഗരത്തില്‍ രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ഡല്‍ഹിയും ഗുജറാത്തും വ്യക്തമാക്കി.
ഇന്ത്യയിൽ കൊറോണ വൈറസ് വന്നു തുടങ്ങിയ ഉടൻ തന്നെ ലോക്ക്ഡൌൺ നടപ്പിലാക്കിയിരുന്നു. എന്നാൽ മാസങ്ങൾ ശേഷം ഇളവുകൾ നൽകേണ്ടിവന്നു തുടർന്ന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊറോണവൈറസ് അതിവേഗം വ്യാപിക്കുകയായിരുന്നു. സാമൂഹിക വ്യാപനം ഇതുവരെയും സംഭവിച്ചിട്ടില്ല എങ്കിലും, സാമൂഹിക വ്യാപനത്തെ ഓരോരുത്തരും വളരെയേറെ ഭയക്കേണ്ടതുണ്ട്. ഒപ്പം നാം കരുതലോടെ ഇരിക്കണം.
click and follow Indiaherald WhatsApp channel