ശബരിമല വിഷയത്തിൽ വ്യക്തത തേടി, സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ, സുപ്രീംകോടതിയെ സമീപിക്കില്ലായെന്നു പാർട്ടി.സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ  തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.യുവതീപ്രവേശത്തെ എതിര്‍ത്തുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കഴിഞ്ഞ ദിവസം സുപ്രീം കോടതി  പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു.സര്‍ക്കാര്‍ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താല്‍  സർക്കാരിന് തലവേദനയാകും.യുവതികളെ പ്രവേശിപ്പിക്കാന്‍ പറഞ്ഞാല്‍, അതിനുവേണ്ടിയാണു സര്‍ക്കാര്‍ കോടതിയില്‍ പോയതെന്നും ആക്ഷേപം  ആക്ഷേപം ഉയരും. സുപ്രീംകോടതിക്കു പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതില്‍ സര്‍ക്കാര്‍ പിന്നാലെ പോകേണ്ട എന്നാണു മുഖ്യമന്ത്രിയുടെ നിലപാട്.  രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമിട്ടു കൊടുക്കുന്ന സമീപനമോ പ്രസ്താവനകളോ മന്ത്രിമാരുടെ ഭാഗത്ത്  ഭാഗത്ത് നിന്നുണ്ടാവരുതെന്നു പാര്‍ട്ടിയും നിര്‍ദേശം നല്‍കി. നവോത്ഥാന കൂട്ടായ്മയ്ക്കു മുന്നിട്ടിറങ്ങിയ പല സംഘടനകളും സര്‍ക്കാരിന്റെ സമീപനത്തില്‍ അതൃപ്തരാണ്. എന്നാൽ ശബരിമല യുവതീപ്രവേശനത്തില്‍ എല്ലാവര്‍ക്കും നിലപാടുകള്‍ തിരുത്താനുള്ള സുവര്‍ണാവസരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു .നിലപാടുകള്‍ പുനഃപരിശോധിക്കാനുള്ള സുവര്‍ണാവസരമാണ്. സുപ്രീംകോടതി തീരുമാനം, ആരുടെയും, വിജയമോ, പരാജയമോ അല്ലെന്നും, ഉമ്മന്‍ചാണ്ടി പറഞ്ഞു.

మరింత సమాచారం తెలుసుకోండి: