പൃഥ്വിരാജിന്റെ വില്ലൻ ലൂസിഫറിലെ ബോബി!  അഭിനയവും സംവിധാനവുമൊക്കെയായി സജീവമായ പൃഥ്വിയുടെ പുതിയ സിനിമയായ കടുവയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് പൃഥ്വിരാജ്.സംവിധായകനായ ഷാജി കൈലാസായിരുന്നു ഫേസ്ബുക്കിലൂടെ ഈ വിശേഷം പങ്കുവെച്ചത്. 6 വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയുമായെത്തുകയാണ് ഷാജി കൈലാസ്. പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാലും കടുവയിലേക്ക് എത്തുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ അനുമോളായെത്തിയ വൃദ്ധിയുടെ ഡാൻസ് വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയിലേക്കുള്ള അവസരവും ലഭിച്ചത്. കടുവയിൽ പ്രധാന വേഷത്തിൽ വിവേക് ഒബ്‌റോയും എത്തുന്നുണ്ട്. ലൂസിഫറിൽ ബോബിയായെത്തിയതിന് പിന്നാലെ വീണ്ടും പൃഥ്വിക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് വിവേകിന് ലഭിച്ചിട്ടുള്ളത്.




  വില്ലനായാണ് മലയാളത്തിലേക്ക് എത്തിയതെങ്കിലും ഗംഭീര സ്വീകരണമായിരുന്നു വിവേകിന് ലഭിച്ചത്. നടൻ വിനീതായിരുന്നു വിവേകിന് ശബ്ദം നൽകിയത്. രണ്ടാമത്തെ മലയാള ചിത്രത്തിലും വില്ലൻ വേഷമാണ് താരത്തിനെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. ഹരിശ്രീ അശോകൻ, സായ്കുമാർ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക, വിജയരാഘവൻ, അജു വർഗീസ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒറ്റ ഷെഡ്യൂളിൽ സിനിമ പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജി കൈലാസ്. ആദം ജോൺ സംവിധായകനായ ജിനു എബ്രഹാമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മാസ്‌റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്ജ് ഈ ചിത്രങ്ങൾ രചിച്ചതും ജിനുവാണ്. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. കടുവ നിർമ്മിക്കുന്നത്. അതേസമയം കടുവയിൽ പൃഥ്വിരാജിന്റെ മകളായെത്തുന്നത് വൃദ്ധിയാണെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.



  കടുവാക്കുന്നേൽ കുറുവച്ചനായാണ് പൃഥ്വി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമായി മാറിയിരുന്നു. ഷാജി കൈലാസും പൃഥ്വിരാജും ഇടവേള അവസാനിപ്പിച്ച് ഒരുമിക്കുകയാണെന്നുള്ള വിവരം പുറത്തുവന്നപ്പോൾ മുതൽ ആരാധകർ ആവേശത്തിലായിരുന്നു. ഏപ്രിൽ 17നായിരുന്നു കടുവയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയ വിവരം അറിയിച്ച് ഷാജി കൈലാസ് എത്തിയിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരായിരുന്നു കടുവയ്ക്ക് ആശംസ അറിയിച്ചെത്തിയത്. സിദ്ദിഖ്, ജനാർദ്ദനൻ, സായ് കുമാർ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, പ്രിയങ്ക, സീമ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ബോളിവുഡ് സിനിമയുടെ സ്വന്തം താരങ്ങളിലൊരാളായ വിവേക് ഒബ്‌റോയ്‌യും കടുവയിൽ അഭിനയിക്കുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: