നല്ലൊരു സുഹൃത്ത് ഇല്ലാതാവുമ്പോഴുള്ള വിഷമം ഇപ്പോഴുമുണ്ട്! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ! അർബുദത്തോടുള്ള പോരാട്ടത്തിനിടയിലായിരുന്നു ജിഷ്ണു വിടവാങ്ങിയത്. അവൻ വേദനിക്കുമ്പോഴും സുഹൃത്തുക്കളെ പോസിറ്റീവാക്കി നിർത്തിയിരുന്നു. ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ. ഇപ്പോഴും എനിക്ക് അവനെ മിസ് ചെയ്യുന്നുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ പറയുന്നു. ചതുരം വിശേഷങ്ങൾ പങ്കുവെച്ച് മനോരമ ന്യൂസിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ജിഷ്ണുവിനെക്കുറിച്ചും മറ്റൊരു സുഹൃത്തായ രാജീവിനെക്കുറിച്ചും പറഞ്ഞത്.നമ്മളെന്ന ചിത്രത്തിലൂടെയായി പുതുമുഖ താരങ്ങളായി അരങ്ങേറിയവരാണ് ജിഷ്ണുവും സിദ്ധാർത്ഥും. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സൗഹൃദമുണ്ടായിരുന്നു ഇവർക്ക്. നല്ലൊരു സുഹൃത്ത് ഇല്ലാതാവുമ്പോഴുള്ള വിഷമം തന്നെയാണ് ജിഷ്ണു പോയപ്പോൾ അനുഭവപ്പെട്ടത്.





  നമ്മളെല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നിൽക്കുമ്പോളാണ് സുഹൃത്തുക്കളേയും നല്ല ആൾക്കാരേയുമൊക്കെ തിരിച്ചറിയുന്നത്. സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നവരാണ് നമ്മളെ ഇഷ്ടപ്പെടുന്നവർ. അങ്ങനെയൊക്കെ ജിഷ്ണു പലവട്ടം നിന്നിട്ടുണ്ട്. രാജീവ് എന്ന വേറൊരു സുഹൃത്തുണ്ട് എനിക്ക്. പുള്ളി ചതുരത്തിലുണ്ട്. കഴിഞ്ഞ കൊല്ലമായിരുന്നു അവൻ മരിച്ചത്.കൊവിഡ് ബാധിച്ചായിരുന്നു രാജീവ് മരിച്ചത്. എന്റെ പ്രായമേയുള്ളൂ പുള്ളിക്ക്. വളരെ പെട്ടെന്നായിരുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാനെപ്പോൾ ഡൗണാണ് എന്നറിഞ്ഞാലും പുള്ളി നേരിട്ട് വരും. മൂന്നാല് ദിവസമൊക്കെ എന്റെ കൂടെത്തന്നെയുണ്ടാവും.





എന്നെ ഒന്ന് സെറ്റാക്കിയിട്ട് പുള്ളിയങ്ങ് പോവും. ഇത് തന്നെയാണ് ജിഷ്ണു ഒക്കെ ചെയ്തിരുന്നത്. സന്തോഷമുള്ളപ്പോഴും സങ്കടമുള്ളപ്പോഴും അവർ എനിക്ക് ഒപ്പമുണ്ടാവാറുണ്ട്. ഞാൻ ഏത് ലെവലിലേക്ക് പോയാലും ഇവരൊക്കെ കൂടെയുണ്ടാവും. ഓരോരുത്തരായി സ്ഥലം വിട്ടോണ്ടിരിക്കുകയാണെന്നുമായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്.എപ്പോഴും വാട്‌സാപ്പിൽ തമാശ മെസ്സേജ് അയയ്ക്കുന്ന പതിവുണ്ട് അവന്. ക്യാൻസറിനെക്കുറിച്ച് പറഞ്ഞപ്പോൾ തമാശയാണെന്നാണ് കരുതിയത്. അത് സത്യമാണെന്നറിഞ്ഞപ്പോൾ തകർന്ന് പോയെന്നും മുൻപ് സിദ്ധാർത്ഥ് പറഞ്ഞിരുന്നു. എന്റെ സംവിധാനമോഹത്തെക്കുറിച്ച് ജിഷ്ണുവിന് വ്യക്തമായി അറിയാമായിരുന്നു.




അസുഖം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സമയത്തും എന്നോട് പുതിയ സിനിമ ചെയ്യാനായാണ് അവൻ പറഞ്ഞത്.ക്യാൻസറിനോട് പൊരുതുമ്പോഴെല്ലാം ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ജിഷ്ണു. സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴെല്ലാം ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. അസുഖം ഭേദമായി തിരിച്ച് വന്നാൽ നമുക്കൊന്നിച്ച് സിനിമ ചെയ്യണമെന്ന് ജിഷ്ണു പറഞ്ഞിരുന്നു. ഇപ്പോഴും അവനെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്.

Find out more: