ബിജെപിയിൽ ചേരാൻ ഉദ്ധേശിച്ചിട്ടില്ല; എസ് രാജേന്ദ്രൻ! ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഡൽഹിയിൽ ബിജെപിയുടെ കേരളത്തിൻറെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഎം മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടിയുമായി രണ്ടുവർഷത്തോളമായി അകന്നുകഴിയുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്.  താൻ ഇനി സിപിഎമ്മിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇദ്ദേഹം പാർട്ടിയുമായി രണ്ടുവർഷത്തോളമായി അകന്നുകഴിയുകയാണ്. അ‍ടഞ്ഞുകിടന്ന വാതിൽ അടഞ്ഞുതന്നെ കിടന്നോട്ട, പക്ഷേ ഉപദ്രവിക്കാൻ ശ്രമിക്കരുത്. ഉപദ്രവിച്ചാൽ മറ്റ് വഴി തേടേണ്ടി വരുമെന്നാണ് രാജേന്ദ്രൻ പറഞ്ഞത്.






രാജേന്ദ്രനെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിപിഎമ്മിലേക്ക് ഇനിയില്ലെന്ന് അദ്ദേഹം അന്ന് പ്രസ്താവന നടത്തിയത്. സിപിഎം അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്നും കഴിഞ്ഞ ദിവസം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. 'ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ല. സിപിഎമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റംഗം കെവി ശശി ആഗ്രഹിക്കുന്നു. തനിക്കെതിരെ ശശി വ്യാജ തെളിവുകളുണ്ടാക്കിയതായും', എസ് രാജേന്ദ്രൻ ആരോപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല.





പ്രാദേശിക നേതാക്കൾ രാജേന്ദ്രന് വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. മുതിർന്ന നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി ഉൾപ്പെടെയുള്ള നേതാക്കളുമായി രാജേന്ദ്രൻ ചർച്ച നടത്തിയിരുന്നു. എന്നാൽ, ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം രാജേന്ദ്രൻ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിൻറെ ദേവികുളം മണ്ഡലം കൺവൻഷനിൽ പങ്കെടുത്തിരുന്നു. 




മണ്ഡലംതല പ്രചാരണത്തിൻറെ രക്ഷാധികാരിയായി രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാൽ, 'പ്രകാശ് ജാവദേക്കറുമായി സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ധേശിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു. പ്ലാൻറേഷൻ വിഷയവുമായി ബന്ധപ്പെട്ടതാണ് കൂടിക്കാഴ്ച നടത്തിയതെന്നും സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ചശേഷം അംഗത്വം പുതുക്കുമെന്നും' അദ്ദേഹം ട്വൻറി ഫോറിനോട് പ്രതികരിച്ചു.

మరింత సమాచారం తెలుసుకోండి: