രസത്തിൽ വിഷം കലക്കി തന്നതിനെ തുടർന്ന് ആരോഗ്യം മോശമായി; കിഡ്‌നി തകരാറിലായ കാരണം വെളിപ്പെടുത്തി തമിഴ് നടൻ പൊന്നമ്പലം!തൊണ്ണൂറുകളുടെ അവസാനത്തിൽ പൊന്നമ്പലത്തെ മാറ്റി നിർത്തി ഒരു സിനിമ ഉണ്ടായിരുന്നില്ല. ദിവസം രണ്ടും മൂന്നും ലൊക്കേഷനിലേക്ക് തിരക്കിട്ട് പായുമായിരുന്നു. എന്നാൽ ഒന്ന് കിടപ്പിലായപ്പോഴാണ് ആരൊക്കെ കൂടെയുണ്ടാവും എന്ന് ബോധ്യമായത് എന്ന് നടൻ പറയുന്നു. മാസങ്ങൾക്ക് മുൻപാണ് നടന്റെ കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. ഒരു കാലത്ത് പണം കൊണ്ട് എല്ലാവരെയും സഹായിച്ച താൻ കിടപ്പിലായപ്പോഴുണ്ടായ അവസ്ഥയെ കുറിച്ച് ഇന്ത്യഗ്ലിഡ്‌സിന് നൽകിയ അഭിമുഖത്തിൽ പൊന്നമ്പലം സംസാരിക്കുകയുണ്ടായി. തമിഴിൽ മാത്രമല്ല, തെലുങ്കിലും മലയാളത്തിലും എല്ലാം നിറഞ്ഞ് നിന്ന വില്ലനാണ് പൊന്നമ്പലം. ഞാൻ 26 വയസ്സിനുള്ളിൽ ഏഴ് കാറും മൂന്ന് വീടും സമ്പാദിച്ചു. സിനിമ ഫൈറ്റ് എന്താണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. 





ഞാൻ പഠിച്ചത് കളരിയാണ്. പക്ഷെ അതും സിനിമയിൽ ഒരുപാട് ഉപകരിച്ചിട്ടുണ്ട്. പെങ്ങളെ കല്യാണം കഴിപ്പിച്ചു, ഞാനും കല്യാണം കഴിച്ചു. കാറും വീടും വാങ്ങിയത് പലർക്കും വേണ്ടിയാണ്. എല്ലാവരെയും സഹായിച്ചാണ് എനിക്ക് ശീലം. ഇങ്ങോട്ട് വാങ്ങി ശീലം ഉണ്ടായിരുന്നില്ല.സിനിമാ നിർമാണ രംഗത്തേക്ക് ഇറങ്ങിയപ്പോഴാണ് തകർച്ചകൾ നേരിട്ട് തുടങ്ങിയത്. മൂന്ന് കോടി രൂപ ആ വകയിൽ നഷ്ടം വന്നു. ബിഗ്ഗ് ബോസിൽ പോയിട്ടൊന്നും വലിയ പണം കിട്ടിയിരുന്നില്ല. പതിനഞ്ച് ലക്ഷം രൂപയാണ് കിട്ടിയത്. ടാക്‌സ് ഒക്കെ പിടിച്ച് അതിലും കുറഞ്ഞ തുകയാണ് കൈയ്യിൽ കിട്ടുന്നത്. അത് മൂന്ന് മാസം ഞാൻ വീട്ടിൽ നിന്നും വിട്ടുനിന്നപ്പോൾ ഉണ്ടായ കടവും അടവുകളും എല്ലാം തീർക്കാൻ മാത്രമേ തികഞ്ഞുള്ളൂ. എന്റെ അച്ഛന് നാല് ഭാര്യമാരാണ്. നാലാമത്തെ ഭാര്യയാണ് എന്റെ അമ്മ. 





അവാസനത്തെ ഭാര്യയാണെങ്കിലും മറ്റ് ഭാര്യമാരിലുള്ള സഹോദരങ്ങളെ എല്ലാം നോക്കിയത് എന്റെ അമ്മ തന്നെയാണ്. അച്ഛന്റെ മൂന്നാമത്തെ ഭാര്യയിലെ മകൻ, എന്റെ സഹോദരൻ കുറേക്കാലം എന്റെ മാനേജരായി ജോലിയ്ക്ക് നിന്നിരുന്നു. അയാളെയും ഞാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ അയാളാണ് എനിക്ക് അസുഖം വരാൻ കാരണം. രസത്തിൽ എന്തോ സ്ലോ പോയിസൺ കലക്കി തന്നതാണ്. അന്ന് മുതൽ എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. കിഡ്‌നി ഫെയിൽ ആയി ആശുപത്രിയിൽ കിടന്ന സമയത്ത് ഒരു വകയും എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. മാസം അൻപതിനായിരം രൂപയാണ് ഡയലിസിസിന് വേണ്ടി വന്നത്. സിനിമയിലുള്ളവരുടെ വലിയ കോണ്ടാക്ട് ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. ശരത്ത് സർ ആണ് ആദ്യത്തെ ആശുപത്രി ചെലവ് അടച്ചത്. അദ്ദേഹം തന്നെയാണ് എല്ലാവരെും വിളിച്ച് പറഞ്ഞത്. ജയം രവി അടക്കം പലരും വന്ന് കണ്ടതും സഹായിച്ചതും എനിക്ക് വലിയ സന്തോഷം തന്ന കാര്യമാണ്. അവരെയെല്ലാം ഞാൻ അകറ്റി നിർത്തിയിരിയ്ക്കുകയായിരുന്നു.




 നിർത്തിയിരിക്കുകയായിരുന്നു.രജനികാന്ത് സാറിൽ നിന്നാണ് പിന്നെ വന്ന സഹായം. അൻപതിനായിരം രൂപയാണ് ആദ്യം സർ തന്നത്. അത് എന്റെ കൈയ്യിൽ കിട്ടിയില്ല. ആശുപത്രി ചെലവിന് പോലും അത് തികഞ്ഞില്ല. പിന്നീട് എല്ലാ കാര്യങ്ങളും ഞങ്ങൾ നോക്കി കൊള്ളാം എന്നൊക്കെ സാറിന്റെ ഭാര്യ പറഞ്ഞിരുന്നു. കിഡ്‌നി മാറ്റിവയ്ക്കണം എന്ന് പറഞ്ഞപ്പോൾ ലക്ഷങ്ങൾ വേണമായിരുന്നു. വലിയൊരു സഹായം രജനിസാറിൽ നിന്നും പ്രതീക്ഷിച്ചുവെങ്കിലും അൻപതിനായിരം രൂപ മാത്രമാണ് അവരുടെ ഭാര്യ തന്നത്. പിന്നെ ഒന്നും ഉണ്ടായില്ല. മെസേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിക്കുമ്പോൾ വലിയ സ്‌നേഹത്തോടെ അടുത്ത് കൂടുകയും കെട്ടിപ്പിടിയ്ക്കുകയും ചെയ്ത അജിത്തും വിജയ് യും ഒന്ന് വിളിച്ച് പോലും നോക്കിയില്ല. അമർക്കളം അടക്കം പല സിനിമകളിലും അജിത്തിനൊപ്പം അഭിനയിച്ചിരുന്നു. ഒരു സഹോദരനെ പോലെയാണ് കണ്ടിരുന്നത്.





 പക്ഷെ കല്യാണം പോലും അറിയിച്ചിരുന്നില്ല എന്നത് വേറെ കാര്യം. അതിന് ശേഷവും ഒരുമിച്ച് അഭിനയിച്ചിരുന്നു. സുഖമില്ല എന്ന് നാട് മുഴുവൻ അറിഞ്ഞിട്ടും വിളിച്ച് ചോദിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. തുടക്കം മിതൽ വിജയ് ക്കൊപ്പവും ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. വിജയ് യുടെ ആദ്യകാല ചിത്രങ്ങൾ എല്ലാം അച്ഛൻ ചന്ദ്രശേഖർ അത്ര പ്രയാസപ്പെട്ടാണ് എടുത്തുകൊണ്ടിരുന്നത്. അപ്പോഴൊക്കെ കുറഞ്ഞ ശമ്പളത്തിൽ അഭിനയിച്ചിട്ടുണ്ട്. വലിയ നടനായ ശേഷവും ലൊക്കേഷനിൽ വച്ച് കാണുമ്പോൾ എല്ലാം ഭയങ്കര സ്‌നേഹ പ്രകടനം ആയിരുന്നു. പക്ഷെ വിജയ് യും വിളിച്ചില്ല. അവരൊക്കെ പണം തന്ന് സഹായിച്ചില്ല എങ്കിലും വിളിച്ചിരുന്നുവെങ്കിൽ സന്തോഷിച്ചേനെ. എന്നാൽ നമ്മളെ ആര് സഹായിക്കണം എന്നൊക്കെ തലയിൽ എഴുതിയിട്ടുണ്ടാവും. മറ്റൊരു ഇന്റസ്ട്രിയിൽ നിന്നാണ് എനിക്ക് സഹായം വന്നത്. ചിരജ്ജീവി സർ വിവരം അറിഞ്ഞ് ലക്ഷങ്ങൾ എനിക്ക് വേണ്ടി മുടക്കി. ആശുപത്രിയിലെ കാര്യങ്ങൾ എല്ലാം നോക്കി. മലേഷ്യയിലുള്ള സുഹൃത്ത് കവിബാലയാണ് സഹായം ചെയ്ത മറ്റൊരാൾ. അയാൾ ഇപ്പോഴും എന്നെ സഹായിക്കുന്നുണ്ട്- പൊന്നമ്പലം പറഞ്ഞു. എന്നാൽ നമ്മളെ ആര് സഹായിക്കണം എന്നൊക്കെ തലയിൽ എഴുതിയിട്ടുണ്ടാവും. മറ്റൊരു ഇന്റസ്ട്രിയിൽ നിന്നാണ് എനിക്ക് സഹായം വന്നത്. ചിരജ്ജീവി സർ വിവരം അറിഞ്ഞ് ലക്ഷങ്ങൾ എനിക്ക് വേണ്ടി മുടക്കി. ആശുപത്രിയിലെ കാര്യങ്ങൾ എല്ലാം നോക്കി. മലേഷ്യയിലുള്ള സുഹൃത്ത് കവിബാലയാണ് സഹായം ചെയ്ത മറ്റൊരാൾ. അയാൾ ഇപ്പോഴും എന്നെ സഹായിക്കുന്നുണ്ട്- പൊന്നമ്പലം പറഞ്ഞു.

Find out more: