ഹിറ്റ്ലറായി മമ്മൂക്ക, മുസോളിനി ആയി ലാലേട്ടൻ; 'ലീലാവിലാസ'ത്തിന്റെ ചിത്രങ്ങൾ പങ്കു വച്ച് അരുൺ നൂറ! അത്തരത്തിൽ രണ്ടു ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. അരുൺ നൂറ എന്ന കലാകാരൻ മലയാളികളുടെ പ്രീയപ്പെട്ട മമ്മൂക്കയെ ഹിറ്റ്‌ലർ ആയും ലാലേട്ടനെ മുസോളിനി ആയും എഐ ചിത്രങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ്, കൂട്ടത്തിൽ രസകരമായ ഒരു കുറിപ്പും. ഗ്രാഫിക്സ് കലാകാരന്മാർ ഓരോ ദിവസവും ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന നിരവധി സൃഷ്ടികളാണ് പുറത്തിറക്കുന്നത്. "അതിനെന്താ ഭിക്ഷുക്കളെ...നിങ്ങൾക്ക് ആവശ്യമുള്ള വെള്ളം ഈ കുടത്തിലുണ്ട്." അവൾ അവർക്ക് വെള്ളം കുടിക്കാൻ നൽകി യാത്രാ വിവരങ്ങൾ അന്വേഷിച്ചു.
എന്നിട്ട് പറഞ്ഞു "നിങ്ങൾ കൊട്ടാരക്കര കഴിയുമ്പോഴേക്കും സന്ധ്യയാകും അതുകൊണ്ട് ചെങ്ങമനാട് എന്ന ദേശത്തു ഇന്ന് രാത്രി തങ്ങി, നാളെ തെന്മല കയറൂ. അവിടെ ഇപ്പൊ ആൾതാമസമില്ലാത്ത പ്രദേശമാണ്. പക്ഷെ വർഷങ്ങൾക്ക് മുൻപ് അവിടെ ജീവിച്ചിരുന്ന നൂറാൻ എന്നൊരു ഗോത്രരാജാവിന്റെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ നശിക്കാതെ കിടപ്പുണ്ട്. അതിൽ ഒന്നിൽ നിങ്ങൾക്ക് സുഖമായി കിടക്കാം."നന്ദി പറഞ്ഞു കൊണ്ട് അവർ മലയിറങ്ങുന്നത് നോക്കി അവൾ വായ പൊത്തി ചിരിച്ചു. അവൾ പറഞ്ഞ പോലെ അവർ പൊളിഞ്ഞ കൊട്ടാരത്തിൽ തങ്ങി. നൂറാനെ കുറിച്ചു ചിന്തിച്ചു കൊണ്ടും പരസ്പരം സംസാരിച്ചു കൊണ്ട് കിടന്ന അവർ എപ്പോഴോ ഉറങ്ങി.തെന്മല കയറി കഴുകുമലയിൽ എത്തി സല്ലേക്കന്ന ചെയ്യണം എന്ന ആവേശത്തോടെ രാവിലെ യാത്രയ്ക്ക് ഒരുങ്ങി പുറത്തേക്ക് ഇറങ്ങിയ അവർ ശെരിക്കും ഞെട്ടി.
അവരുടെ മുന്നിൽ വലിയ കെട്ടിടങ്ങൾ, കാറുകൾ, ട്രെയിനുകൾ... ജനങ്ങളും പക്ഷി മൃഗാദികളും തലങ്ങും വിലങ്ങും ഓടുന്നു. അതിനേക്കാൾ അവരെ ഞെട്ടിച്ചത് അവർ തമ്മിൽ തമ്മിൽ നോക്കിയപ്പോൾ ആയിരുന്നു. അവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാത്തവണ്ണം ഏതോ രണ്ടുരൂപങ്ങൾ. സ്ഥൂലം ഹിറ്റ്‌ലർ ആയും സൂക്ഷ്മം മുസോളിനി ആയും മാറിയിരുന്നു.. ശേഷം സ്ക്രീനിൽ" എന്നാണ് അരുൺ കുറിച്ചിരിക്കുന്നത്. "ദാഹിക്കുന്നു ഭഗിനീ, കൃപാരസ-.
മോഹനം കുളിർ തണ്ണീരിതാശു നീ". ഇന്നത്തെ ലീലയ്ക്ക് രണ്ട് മണ്ടൂസുകളെ കിട്ടി എന്ന സന്തോഷത്തില് ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
Find out more: