തെരുവിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ബംഗ്ലാദേശിനെതിരായ ഡേനൈറ്റ് ടെസ്റ്റിനു മുന്നോടിയായി താരങ്ങൾ പിങ്ക് പന്തിൽ പരിശീലനം നടത്തുമ്പോഴാണ് ഇന്ത്യൻ നായകൻ പിള്ളേരോടൊപ്പം ‘കളിച്ചു’ നടക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം യൂസർ പങ്കു വെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.ഇൻഡോറിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഒരു കൂട്ടം കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കോലിയാണ് വീഡിയോയിൽ ഉള്ളത്. കുട്ടികളോടൊപ്പം ഒരു പരസ്യ ചിത്രീകരണത്തിനായി എത്തിയ കോലി ഇടവേളക്കിടെയാണ് ഇവരോടൊപ്പം ക്രിക്കറ്റ് കളിച്ചത്. സോഷ്യൽ മീഡിയയിൽ കോലിയുടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ

మరింత సమాచారం తెలుసుకోండి: