കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയ നയപ്രഖ്യാപനത്തിന് പിന്നാലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൂട്ടാനുള്ള തന്ത്രങ്ങൾ കൂടി മെനഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ നയപ്രഖ്യാപനത്തിൽ മൂന്നു പുറത്തിലധികം മാറ്റി വച്ചിട്ടുണ്ട്.

 

 

     സർക്കാർ  നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതാണ് എടുത്തു പറയേണ്ടതായി നയാ പ്രഖ്യാപനത്തിൽ ഉള്ളത്. ജനസംഖ്യ രജിസ്റ്റർ നടപ്പാക്കുകയില്ലെന്ന തീരുമാനവും നിയമസഭയിൽ നടത്തിയ പ്രമേയവും പ്രതിപക്ഷത്തോടൊപ്പം നടത്തിയ സമരവും നയപ്രഖ്യാപനത്തിൽ അടങ്ങിയിട്ടുണ്ട്. മന്തിസഭ നയപ്രഖ്യാപനത്തിന്റെ ഈ കരടിന് അനുമതിയും നൽകിയിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗം ഗവർണർ ജനുവരി 29 നാണ്നട നടത്തുക.

 

 

    എന്നാൽ ഇത് ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ വഷളാക്കാനാണ് സാധ്യതയുള്ളത്. വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാർ സമീപിച്ചത് നിയമലംഘനമായി കണക്കാക്കുന്നതിനാൽ നയപ്രഖ്യാപനത്തിലുള്ള കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കാനിടയില്ല. ഗവർണറുടെ അംഗീകാരത്തിന് കരട് സമർപ്പിക്കുമെങ്കിലും മാറ്റങ്ങൾ നിർദ്ദേശിച്ചാൽ അത് അംഗീകരിക്കേണ്ട ബാധ്യത സർക്കാരിനില്ല.

 

 

    മാത്രമല്ല സർക്കാരിന് ഗവർണറുടെ അഭിപ്രായം ഗായണിക്കാതിരിക്കാം.മുൻപും ഗവെർണർമാർ  ഇങ്ങനെ എതിരഭിപ്രായം തുറന്നുപറയുകയും നയപ്രഖ്യാപനം തിരുത്തി എഴുതി സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഗവർണർക്ക് നിർബന്ധിക്കാൻ അധികാരമില്ല. ഇത്തരം സാഹചര്യത്തിൽ ഗവർണർ നയപ്രഖ്യാപനത്തിൽ തനിക്ക് ഇഷ്ടമില്ലാത്ത ഭാഗം വായിക്കില്ല.

 

 

 

    ഗവർണർ വായിച്ചില്ലെങ്കിലും  നയപ്രഖ്യാപനപ്രസംഗം പുസ്തകരൂപത്തിൽ വിതരണം ചെയ്യുമ്പോൾ അത് സർക്കാർ തീരുമാനിക്കുന്നതു പോലെയായിരിക്കും. ഗവർണറുടെ പ്രസംഗം ചരിത്രത്തിൽ നിന്ന് ഇല്ലാതായാലും നയപ്രഖ്യാപന പുസ്തകം അതേപടി നിലനിൽക്കും.അതേസമയം ഗവർണറെ ചോദിപ്പിക്കാൻ മുഖ്യൻ തയ്യാറായിട്ടില്ല.

 

 

 

 

     മുഖ്യനെതിരെ ഗവർണർ പലതവണ ശബ്ദമുയർത്തിയിട്ടും ഒറ്റത്തവണ മാത്രമാണ് പിണറായി ഗവർണർക്ക് മറുപടി പറഞ്ഞത്. ശേഷം മുഖ്യനെതിരെ ഗവർണർ ഒന്നും പറഞ്ഞിട്ടുമില്ല. കൂടാതെ ഗവർണർക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം ചെയ്തുകൊടുക്കണമെന്നും ആവശ്യമുള്ള സുരക്ഷാ ഒരുക്കണമെന്നുമുള്ള നിർദ്ദേശം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്

మరింత సమాచారం తెలుసుకోండి: