താത്ക്കാലികമായി മാസ്‌കുകൾ യുഎഇയിൽ നീക്കം ചെയ്യാവുന്ന അഞ്ചു സാഹചര്യങ്ങൾ! കൊവിഡിനെതിരായ മുൻകരുതൽ നടപടികളാണ് മാസ്‌കുകളും സാമൂഹിക അകലം പാലിക്കലും. യുഎഇയിൽ മാസ്‌ക് ധരിക്കുന്നതിൽ പരാജയപ്പെട്ടാൽ 3,000 ദിർഹം പിഴ ഈടാക്കും. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ കണക്കനുസരിച്ച്, മൂന്ന് വിഭാഗത്തിലുള്ള താമസക്കാരെ ചില സാഹചര്യങ്ങളിൽ മാസ്‌ക് ധരിക്കൽ ഒഴിവാക്കാം. കൊവിഡ് എന്ന മഹാമാരിയിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാൻ മുഖാവരണങ്ങൾ ഉപയോഗിക്കുന്നു. ഇത് വൈറസ് പകരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. കടുത്ത ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കും മാസ്‌ക് ധരിക്കേണ്ടതില്ല.



  കാറിൽ ഒറ്റയ്‌ക്കോ കുടുംബത്തിലെ ആരുടെയെങ്കിലും ഒപ്പമോ യാത്ര ചെയ്യുമ്പോൾ രാജ്യത്ത് മാസ്‌ക് ധരിക്കേണ്ടതില്ല. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് യുഎഇയിൽ മാസ്‌ക് ധരിക്കേണ്ടതില്ല.അകലം പാലിച്ചുകൊണ്ട് നടക്കുക, ജോഗിങ് ചെയ്യുക, കായിക വിനോദങ്ങളിൽ ഏർപ്പെടുക, നീന്തൽ എന്നിവ ചെയ്യുമ്പോൾ മാസ്‌ക് ധരിക്കാൻ നിർബന്ധമില്ല. ഓഫിസിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാസ്‌ക് ഒഴിവാക്കാം. പല്ല്, കണ്ണ്, മൂക്ക്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിൽ പരിശോധന നടത്തുമ്പോൾ മാസ്‌ക് നിർബന്ധമില്ല. റെസ്റ്റോറന്റുകളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടിരുന്ന ഭക്ഷണം കഴിക്കുമ്പോഴോ മറ്റോ മാസ്‌ക് ധരിക്കേണ്ടതില്ല.ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കും മാസ്‌ക് ധരിക്കേണ്ട.



  രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് യുഎഇയിൽ മാസ്‌ക് ധരിക്കേണ്ട. ഒറ്റയ്‌ക്കോ കുടുംബത്തിലെ ആരുടെയെങ്കിലും ഒപ്പമോ യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ട. അതേസമയം ഒമാനിലെ കാര്യങ്ങൾ നേരെ തിരിച്ചാണ്. രാത്രി എട്ട് മുതൽ പുലർച്ച അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടച്ചിടുന്നത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ പിഴയാണ് ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ പിഴ കൂടും. 1000 റിയാലായി ഉയരും. പിന്നെയും ആവർത്തിക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങും എന്ന് നഗരസഭ വക്താവ് മുന്നറിയിപ്പ് നൽകി. 



  രാത്രി കാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന നിയമം ലംഘിച്ചാൽ കനത്ത പിഴ ചുമത്തും എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഏതെങ്കിലും സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൻ അധികൃതരെ വിവരം അറിയിക്കണം. നിയമലംഘനങ്ങൾ കണ്ടെത്താൽ സുപ്രീം കമ്മിറ്റി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1111 എന്ന നമ്പർ ഇതിനായി ഇറക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ നഗരസഭയുടെ അർബൻ ഇൻസ്പെൻഷൻ സംഘാംഗങ്ങൾ പരിശോധന നടത്തും. നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം ഒമാൻ പൊലീസും പബ്ലിക് പ്രോസിക്യൂഷനു ശക്തമായ നടപടി സ്വീകരിക്കും.

Find out more: