വെഡ്ഡിംഗ് സാരി വിശേഷങ്ങൾ പങ്കിട്ട മാളവികയോട് ആരാധകർക്കു ചോദിക്കാനുള്ളത്! കരിയറിലെ തിരക്കിനിടയിലും ജീവിതത്തിലെ വലിയ കാര്യം ആഘോഷമാക്കാനൊരുങ്ങുകയാണ് മാളവിക കൃഷ്ണദാസ്. കല്യാണത്തീയതി പരസ്യമാക്കിയില്ലെങ്കിലും കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്നുണ്ട്. ആഭരണങ്ങൾക്ക് ശേഷമായി വെഡ്ഡിംഗ് സാരിയും വാങ്ങിയിരിക്കുകയാണ് മാളവിക. അമ്മയും സഹോദരിമാരുമായിരുന്നു മാളവികയ്‌ക്കൊപ്പം സാരി സെലക്റ്റ് ചെയ്യാൻ പോയത്. കുടുംബസമേതമായി വെഡ്ഡിംഗ് സാരി എടുക്കാനായി കോയമ്പത്തൂരിലേക്ക് പോയതിന്റെ വിശേഷങ്ങളായിരുന്നു മാളവിക പങ്കുവെച്ചത്. പൂരത്തിനുള്ള തിരക്കുണ്ട്, ആഗ്രഹിക്കുന്നത് പോലെയുള്ള സാരി കിട്ടുമോ എന്നറിയില്ലെന്നും മാളവിക പറയുന്നുണ്ടായിരുന്നു.





ചുവപ്പ് കളർ വേണ്ടെന്ന് ആദ്യം തന്നെ മാളവിക പറയുന്നുണ്ടായിരുന്നു. ക്യാമറയിൽ കാണുന്നത് പോലെയല്ല, നല്ല ഭംഗിയുള്ള സാരികളാണ് കാണുന്നതെന്നായിരുന്നു താരം പറഞ്ഞത്.നല്ല കോമ്പിനേഷനിലുള്ള സാരി തന്നെ കിട്ടി. പൊതുവെ ബ്രൈഡൽ സാരി മാത്രമേ എടുക്കേണ്ടതുള്ളൂ. ആദ്യം ഇടുന്നത്. അവര് തരുന്ന സാരിയും എന്നോട് സെലക്റ്റ് ചെയ്‌തോളാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ രണ്ട് സാരിയാണ് ഞാൻ എടുക്കുന്നതെന്നും മാളവിക വ്യക്തമാക്കിയിരുന്നു. സ്റ്റൈലിസ്റ്റായ ശബരിയോടും സജഷൻ ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഈ ലൈറ്റിൽ അല്ലാതെ നോക്കാൻ പറഞ്ഞിട്ടുണ്ട് ശബരി ചേട്ടൻ എന്നും മാളവിക പറഞ്ഞിരുന്നു. എന്തോ മുഹൂർത്തം ഉള്ള ദിവസമായിരുന്നു. എല്ലാവരും നല്ല സംതൃപ്തിയോടെയാണ് തിരിച്ച് പോന്നത്.





ഏതൊരു കാര്യത്തിനും നമുക്ക് വെച്ചത് അവിടെ കാണുമല്ലോ, ഞാൻ ഏതൊക്കെ സാരികളാണ് മേടിച്ചതെന്ന് പിന്നീട് കാണിക്കാം. കല്യാണവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങളുമായി വീണ്ടും എത്തുമെന്ന് പറഞ്ഞായിരുന്നു മാളവിക വീഡിയോ അവസാനിപ്പിച്ചത്. നല്ലൊരു ദിവസമായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ എല്ലാം കിട്ടി. പെട്ടെന്നാണ് കോയമ്പത്തൂർ പോവാൻ തീരുമാനിച്ചത്. സ്വന്തം അധ്വാനത്തിൽ സാരിയും സ്വർണവും. ഇങ്ങനെയാവണം പെൺകുട്ടികൾ. പേയ്‌മെന്റ് ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം. മിടുക്കിക്ക് എല്ലാവിധ ആശംസകളും. എന്റെ കുഞ്ഞീ നീ ഇന്നാൾ അമൃത ടിവിയിൽ ഡാൻസ് കളിച്ച ഓർമയാണ്, എത്ര പെട്ടെന്നു കല്യാണ പെണ്ണായെ. 





അടിപൊളി സംസാരം ആണ് മാളുവിന്റെ. വീഡിയോ എത്ര കണ്ടാലും മതിവരില്ല തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.നായികനായകനിൽ മത്സരിച്ചിരുന്നു തേസജും മാളവികയും. ഡാൻസ് ചെയ്യാനായി തനിക്ക് തേജസിനെ പെയറായി വേണ്ടെന്നായിരുന്നു മാളവിക പറഞ്ഞത്. പിന്നീടാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. ഇടയ്ക്ക് വെച്ച് പ്രൊപ്പോസ് ചെയ്തപ്പോൾ സഹോദരനെപ്പോലെയാണ് കാണുന്നതെന്നായിരുന്നു മാളവിക പറഞ്ഞത്. ആ മറുപടിയിൽ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അനുകൂല തീരുമാനം വരികയായിരുന്നുവെന്നാണ് തേജസ് പറഞ്ഞത്.

Find out more: