കാഴ്ചയില്ലെങ്കിലെന്താ, ഇങ്ങനെ പറയുന്നൊരു അച്ഛനുണ്ടല്ലോ; അഹാന കൃഷ്ണ! മകൾക്കൊരു പ്രശ്‌നം വന്നപ്പോൾ അദ്ദേഹം അത് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് എല്ലാവരും കണ്ടതുമാണ്. അച്ഛനെക്കുറിച്ച് വാചാലയായി ഇടയ്ക്കിടയ്ക്ക് മക്കൾ എത്താറുണ്ട്. മൂത്ത മകളായ അഹാനയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. അച്ഛനോട് ഞങ്ങൾ നാല് പേർക്കുമുള്ള ബന്ധം ഭയങ്കര ഡിഫറന്റാണ്. എനിക്ക് അങ്ങനെ സ്‌നേഹം വിസിബിലി പ്രകടിപ്പിക്കാൻ അറിയില്ല. അണ്ടർഗ്രൗണ്ടിലൂടെ കാര്യങ്ങൾ ചെയ്ത് അങ്ങനെ പ്രകടിപ്പിക്കാനേ എനിക്കറിയുള്ളൂ. കൃഷ്ണകുമാറും കുടുംബവും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ഇവർ. പെർഫെക്ട് ഫാമിലി മാൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. മകൾക്കൊരു പ്രശ്‌നം വന്നപ്പോൾ അദ്ദേഹം അത് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് എല്ലാവരും കണ്ടതുമാണ്. മെയ്ൻ ഡോക്ടേഴ്‌സ റിസൽട്ട് നോക്കിയതോടെയാണ് നിങ്ങളുടെ കണ്ണിൽ തൊടാൻ പറ്റില്ലെന്ന് പറഞ്ഞത്.
കോർണിയ തിക്‌നെസ് കുറവാണ്, ഞങ്ങൾക്ക് ചെയ്യാനാവില്ലെന്നായിരുന്നുഡോക്ടേഴ്‌സ് പറഞ്ഞത്. ഞാൻ ബോധംകെട്ട് വീഴുമെന്ന അവസ്ഥയിലായിരുന്നു. പൊതുവെ എപ്പോഴും കൂളായി കാണാറുള്ള അച്ഛനും ആകെ തളർന്ന അവസ്ഥയിലായിരുന്നു. എനിക്ക് കൊടുക്കാൻ പറ്റുന്നൊരു സാധനമായിരുന്നുവെങ്കിൽ ഞാൻ കൊടുത്തേനെ എന്ന് അച്ഛൻ പറഞ്ഞിരുന്നു. ആ ഡയലോഗ് കേട്ടതോടെയാണ് എനിക്ക് ബോധം വന്നത്. കാഴ്ചയില്ലെങ്കിലെന്താ, ഇങ്ങനെ പറയാനൊരു അച്ഛനില്ലേ. നമ്മുടെ അച്ഛനും അമ്മയും ഒഴിച്ച് ഈ ലോകത്ത് ആർക്കും അത് പറയാൻ പറ്റില്ല. എന്റെ കാഴ്ച കളഞ്ഞാലും വേണ്ടില്ല മകൾക്ക് കിട്ടട്ടെ എന്ന് പറയാൻ അവർക്കേ കഴിയൂ. വർഷങ്ങൾക്ക് ശേഷം ടെക്‌നോളജിയൊക്കെ മാറിയപ്പോൾ നമ്മൾ സർജറി ചെയ്തു. കാഴ്ചയൊക്കെ ശരിയായി. അച്ഛനെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ഈ സംഭവമാണ്.
അച്ഛൻ പൊളിറ്റിക്‌സിലേക്ക് വന്നതോടെ ഞങ്ങൾക്കും നല്ല തെറിവിളി കിട്ടുന്നുണ്ട്. കാരണം പോലുമില്ലാതെയാണ് ഞങ്ങളെയും പറയാറുള്ളത്. എന്ത് പറഞ്ഞാലും ആൾക്കാർ വന്ന് നെഗറ്റീവ് പറഞ്ഞിട്ട് പോവുന്ന അവസ്ഥയായിരുന്നു. ഓസിക്കൊരു പ്രശ്‌നം വന്നപ്പോഴാണ് അച്ഛനെ ഇത്രയധികം ആളുകൾ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കിയതെന്നുമായിരുന്നു അഹാന പറഞ്ഞത്. അച്ഛൻ അങ്ങനെയല്ല, എന്ത് ആഗ്രഹം പറഞ്ഞാലും കൂടെ നിൽക്കും. മക്കളുടെ കണ്ണിന് പ്രശ്‌നങ്ങൾ വന്നതിൽ അച്ഛനും അമ്മയും സങ്കടത്തിലായിരുന്നു. ചെക്കപ്പ് ചെയ്തിട്ടേ സർജറി ചെയ്യുള്ളൂ എന്ന് അവർ പറഞ്ഞിരുന്നു. പൈസയൊക്കെ സെറ്റാക്കിയാണ് ഞങ്ങൾ പോയത്. ഒരു ഫ്രണ്ട് അച്ഛന് ഒരുലക്ഷം രൂപ കൊടുത്തിരുന്നു. പോവുന്നു, ചെയ്യുന്നു വരുന്നു എന്നായിരുന്നു ഞങ്ങളുടെ ചിന്ത. അല്ലാതെ ഇത് ചെയ്യാൻ പറ്റുമോ എന്നൊരു ചിന്തയേ ഞങ്ങൾക്കില്ലായിരുന്നു. അച്ഛൻ തമിഴ് സീരിയലിലൊക്കെ അഭിനയിച്ചിരുന്ന സമയമായിരുന്നു.
നഴ്‌സുമാരൊക്കെ വന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛൻ എന്നോട് കാൽ മസാജ് ചെയ്യാൻ പറയും. എനിക്ക് അത് ഇഷ്ടമല്ല. ആരെയങ്കിലും കൊണ്ട് ഞാൻ അത് ചെയ്യിപ്പിക്കും. ഓസീ, അച്ഛൻ പറയുന്നത് കേട്ടില്ലേ എന്ന് പറഞ്ഞ് അവളെക്കൊണ്ട് ചെയ്യിപ്പിക്കും. അച്ഛനെക്കുറിച്ചോർക്കുമ്പോൾ മനസിലേക്ക് വരുന്ന കാര്യത്തെക്കുറിച്ചും അഹാന സംസാരിച്ചിരുന്നു. നേരത്തെ എനിക്ക് കണ്ണിന് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. പവർഗ്ലാസും വെച്ചായിരുന്നു നടപ്പ്. ലേസർ സർജറി ചെയ്യണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. തിരുനെൽവേലിയിലെ ഐ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയത് അച്ഛനാണ്. ജീവിതകാലം മുഴുവനും കണ്ണാടി വെച്ചാലും കണ്ണ് കുത്തിക്കീറിയുള്ള പരിപാടി വേണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. ac
Find out more: