നാടിനു വേണ്ടി സിനിമയിലൂടെ ലഭിച്ച ലാഭം ഉപയോഗിച്ച് പബ്ലിക് ലൈബ്രറി പണിതയാൾ; കെ രവീന്ദ്രനാഥൻ നായരെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ! കൊല്ലത്തിൻറെ സാമൂഹ്യ- സാംസ്കാരിക- വ്യാവസായിക രംഗത്ത് അര നൂറ്റാണ്ടിലധികം കാലമായി രവി മുതലാളി എന്ന കെ രവീന്ദ്രനാഥൻ നായർ നിറഞ്ഞു നിന്നിരുന്നെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സിനിമയിലൂടെ ലഭിച്ച ലാഭം ഉപയോഗിച്ച് പബ്ലിക് ലൈബ്രറി കെട്ടിടം പണിത് തന്നയാളാണ് അച്ചാണി രവിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അന്തരിച്ച വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ രവീന്ദ്രനാഥൻ നായരെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ. അടൂർ ഗോപാലകൃഷ്ണൻറെയും അരവിന്ദൻറെയും ഉൾപ്പെടെ നിരവധി മികച്ച സിനിമകൾ നിർമ്മിച്ച അദ്ദേഹം മലയാളത്തിലെ കലാമൂല്യമുള്ള സിനിമകളുടെ ശക്തനായ വക്താവായിരുന്നു. മലയാള സിനിമയിലെ പരമോന്നത പുരസ്കാരമായ ജെസി ഡാനിയൽ പുരസ്കാരം 2008 ൽ അദ്ദേഹത്തെ തേടിയെത്തി. രവി മുതലാളി അന്തരിച്ചു.





 കൊല്ലത്തിൻറെ സാമൂഹ്യ- സാംസ്കാരിക- വ്യാവസായിക രംഗത്ത് അര നൂറ്റാണ്ടിലധികം കാലമായി രവി മുതലാളി എന്ന കെ രവീന്ദ്രനാഥൻ നായർ നിറഞ്ഞു നിന്നിരുന്നു. അച്ചാണി എന്ന സിനിമയിലൂടെ ലഭിച്ച ലാഭം ഉപയോഗിച്ചാണ് കൊല്ലത്തെ പബ്ലിക് ലൈബ്രറി കെട്ടിടം അദ്ദേഹം പണിതു നൽകിയത്. അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണ്. പ്രിയപ്പെട്ട കെ.രവീന്ദ്രനാഥൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻറെ പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എലിപ്പത്തായം, മഞ്ഞ്, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവയുടെ നിർമ്മാണത്തിലൂടെ ചലച്ചിത്രകേരളത്തിൻറെഖ്യാതി ഉയർത്തിയ കലാകുതുകി ആയിരുന്നു അന്തരിച്ച ശ്രീ. അച്ചാണി രവി (കെ.രവീന്ദ്രനാഥൻ നായർ). മലയാള സിനിമയിലെ പരമോന്നത പുരസ്‌ക്കാരമായ ജെ സി ഡാനിയേൽ പുരസ്കാരമടക്കം നിരവധി ബഹുമതികൾ തേടിയെത്തിയിട്ടുണ്ട്.





സാംസ്കാരിക കേരളത്തിനും ചലച്ചിത്ര ലോകത്തിനും കനത്ത നഷ്ടമായ വിയോഗം. കേരളത്തിലെ കശുവണ്ടി മേഖലയിലെ പ്രമുഖ വ്യവസായിയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ നിരവധി മലയാളസിനിമകളുടെ നിർമ്മാതാവുമായ അച്ചാണി രവിയുടെ മരണം ഏറെ വേദനാജനകമാണ്. അദ്ദേഹം നിർമ്മിച്ച സിനിമകളിൽ ബഹുഭൂരിപക്ഷവും സംസ്ഥാന ദേശീയ പുരസ്കാരങ്ങളേറ്റുവാങ്ങി. നിർമ്മാതാവ് എന്ന തലക്കെട്ടിൽ സ്ക്രീനിൽ തെളിയുന്ന "രവി" എന്ന പേര് ഒന്ന് മാത്രം മതിയായിരുന്നു ആ സിനിമയുടെ കലാമൂല്യം മനസിലാക്കാൻ. ഇന്നും ലോകം ശ്രദ്ധിക്കുന്ന കുമ്മാട്ടി, വിധേയൻ, എലിപ്പത്തായം തുടങ്ങിയ സിനിമകൾ പിറന്നപ്പോൾ നിർമ്മാതാവായി അച്ചാണി രവി ഉണ്ടായിരുന്നു.





ഇന്ന് നമുക്ക് അഭിമാനമായിട്ടുള്ള പ്രമുഖ സംവിധായകർക്കെല്ലാം അദ്ദേഹം അവസരങ്ങൾ നൽകി. അദ്ദേഹമാരംഭിച്ച ജനറൽ പിക്ചേർസും പ്രതാപ് ഫിലിംസും സിനിമാമേഖലയിൽ തിളങ്ങിനിന്ന സംരംഭങ്ങളായിരുന്നു. അച്ചാണിരവിയുടെ മരണത്തിൽ വ്യവസായ-സിനിമാ ലോകത്തിൻറെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മലയാളത്തിന് നല്ല സംവിധായകരെയും നല്ല സിനിമകളും നൽകിയ നിർമ്മാതാവിയിരുന്നു അച്ചാണി രവി. വിപണന തന്ത്രത്തിലുപരി കലാമൂല്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നിർമ്മാതാവ്. ജനറൽ പിക്‌ചേഴ്‌സ് നിർമ്മിച്ച 14 സിനിമകൾക്കും 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചതാണ് അതിനുള്ള തെളിവ്.

Find out more: