മകൾ എന്റെ ഭാഗ്യം: ഡൗൺ സിൻഡ്രോം ബാധിച്ച സനയെ കണ്ടപ്പോൾ ബിനു തേങ്ങി കരഞ്ഞതിന് പിന്നിൽ! നമ്മൾ കോമഡിക്ക് മൈക്കാട് പണി എന്നൊക്കെ പറയും. പക്ഷെ ഞാൻ അതിന് പോയിട്ടുണ്ട്. അതിനുമാത്രമല്ല പെയിന്റ് പണിക്കും പോയ ഒരു കാലം എനിക്കുണ്ട്. പുള്ളിക്കാരിയും ഞാനും ഒളിച്ചോടി പോവുകയായിരുന്നു. അന്ന് എനിക്ക് ഒരു പണി പോലും ഉണ്ടായിരുന്നില്ല എന്നും ബിനു അടിമാലി പറയുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന താൻ ഉണ്ടായതെന്ന് പറയുകയാണ് നടൻ ബിനു അടിമാലി.വീട്ടിൽ ചേട്ടൻ, അമ്മ, അനിയൻ ഇവർ മൂന്നുപേരുണ്ട്. ഇവർക്കെല്ലാം ജോലിയും ഉണ്ട്. കുടുംബം നോക്കികൊണ്ടിരിക്കുന്ന അമ്മയും ചേട്ടനും അനുജനും എല്ലാര്ക്കും മുൻപിൽ ഞാൻ സിനിമ നടൻ ആണല്ലോ. നമ്മൾക്ക് കൂലിപ്പണിക്ക് പോകാൻ ആകില്ലല്ലോ. ആ സമയത്താണ് വിവാഹവും നടക്കുന്നത്. കുഞ്ഞമ്മയുടെ വീട്ടിലാണ് താമസം. നമ്മുടെ കൈയ്യിൽ ആണേൽ പൈസയുമില്ല.
ഒരു ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്താണ് എന്റെ ഒപ്പം ഇവൾ കൂടുന്നത്. എന്നെ ചതിച്ചതാണ്. (ചിരിക്കുന്നു). ഇറങ്ങിവരാൻ പറഞ്ഞു കൂടെ ഇറങ്ങിവന്ന് എന്നെ ചതിച്ചു. അന്ന് മിമിക്രി ചെയ്യുന്നുണ്ട് പക്ഷേ ട്രൂപ്പിന് പരിപാടിയില്ല. വീട്ടിൽ ആണെങ്കിൽ നിറയെ ആളുകൾ ആണ്. പത്തുപതിനഞ്ചു വര്ഷം മുൻപത്തെ കഥയാണ്- ബിനു സ്റ്റാർ മാജിക്ക് ഷോയിൽ പറയുന്നു. ഒരു ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്താണ് എന്റെ ഒപ്പം ഇവൾ കൂടുന്നത്. എന്നെ ചതിച്ചതാണ്. (ചിരിക്കുന്നു). ഇറങ്ങിവരാൻ പറഞ്ഞു കൂടെ ഇറങ്ങിവന്ന് എന്നെ ചതിച്ചു. അന്ന് മിമിക്രി ചെയ്യുന്നുണ്ട് പക്ഷേ ട്രൂപ്പിന് പരിപാടിയില്ല. വീട്ടിൽ ആണെങ്കിൽ നിറയെ ആളുകൾ ആണ്.
പത്തുപതിനഞ്ചു വര്ഷം മുൻപത്തെ കഥയാണ്- ബിനു സ്റ്റാർ മാജിക്ക് ഷോയിൽ പറയുന്നു അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് നമ്മൾ താമസം മാറ്റിയപ്പോൾ നമ്മുടെ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും താഴെയുള്ള അനുജൻ , ഒരു ചാക്ക് അറക്കപ്പൊടിയും ഒരു കുറ്റി അടുപ്പ്, രണ്ടുഗ്ലാസും, അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി തന്നു. അതൊക്കെയായി ജീവിതം അങ്ങ് തുടങ്ങുകയാണ്. അങ്ങനെ പോകുന്നത് ആയതുകൊണ്ട് ഏത് റൂട്ടിലും പോകും. വണ്ടിക്കൂലിക്ക് പോലും പൈസ നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല.അവിടെ നിന്ന് കഴിഞ്ഞപ്പോൾ എന്റെ ഒരു ചേച്ചി വന്ന് എന്നെയും ഇവളെയും കൂട്ടി ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ട്പോയി. എന്റെ ഏറ്റവും വലിയ ഭാഗ്യം, വിജയം എന്തിനും കൂടെ നിൽക്കുന്ന എന്റെ കൂടപ്പിറപ്പുകൾ ആണ്. ഞങ്ങൾ എടീ, പോടീ ബന്ധമാണ്. ഇപ്പോഴും അങ്ങനെയാണ്.
Find out more: