
സ്നേഹപൂർണ്ണമായ പെരുമാറ്റം അദ്ദേഹം നസീർ സാറിൽനിന്ന് പഠിച്ചതാവണം. നസിർസാർ - ജയൻസാർ കോംബോ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു ആ കാലത്ത്. സമകാലികരായ സുകുമാരൻ സാർ, സോമൻ സാർ എന്നിവരോടൊപ്പവും നിരവധി ഹിറ്റുകൾക്ക് ജന്മം കൊടുത്തു അദ്ദേഹം.
ജയൻ സാർ മരിച്ചുകഴിഞ്ഞ് ആദ്യം റിലീസ് ആയത് മൂർഖൻ എന്ന സിനിമയായിരുന്നു. ജോഷിസാർ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ വരവറിയിച്ച സിനിമകൂടിയായിരുന്നു മൂർഖൻ. ഞാൻ ആ സിനിമകണ്ടത് മൗണ്ട് റോഡിലെ ദേവികോംപ്ലക്സിൽ നിന്നായിരുന്നു എന്നാണ് ഓർമ. ജയൻ സാറിന്റെ അന്ത്യയാത്ര ആ സിനിമയോട് ചേർത്ത് പ്രദർശിപ്പിച്ചിരുന്നു.
മണിസാറും ജോസഫ് സാറും എത്തി എന്നെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക്. ജനറൽ ഹോസ്പിറ്റലിൽ ഞങ്ങൾ ചെല്ലുമ്പോൾ സിനിമാ പ്രവർത്തകരുടെ തിരക്ക് തുടങ്ങികഴിഞ്ഞിരുന്നു. സ്ട്രിക്ട് ആയിരുന്നു അകത്തേക്കുള്ള പ്രവേശനം. സംഘടനാ നേതാക്കൾക്ക് പെട്ടെന്ന് അകത്തു കയറാൻ കഴിഞ്ഞു.
ജയൻ സാറിനെ കിടത്തിയിരുന്ന സ്ഥലത്തു കറന്റ് ഉണ്ടായിരുന്നില്ല. അപ്പോൾ പോയതേയുള്ളു. മണി സാർ തീപ്പട്ടി ഉരച്ചു ആ വെളിച്ചത്തിൽ ആണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടത്. ഉറങ്ങുകയാണ്. ശാന്തനായി. നാലുമണിക്കൂർ മുൻപ് ഹെലികോപ്റ്ററിൽ തൂങ്ങിയാടുമ്പോഴുള്ള സാഹസീകതയൊന്നും ആ മുഖത്തില്ല. കായികമായ ആ വലിയ അധ്വാനത്തിന് ശേഷം.. അഭിനയത്തിന് ശേഷം ചെറിയൊരു വിശ്രമം. അങ്ങിനെ കരുതാനാണ് എനിക്ക് തോന്നിയത്. കോളിളക്കത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ കല്ലിയൂർ ശശിയേട്ടനോട് ഞാൻ പിന്നീട് ചോദിച്ചു മനസിലാക്കിയ കാര്യങ്ങൾ ആണ് ഇനി. അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ പീരുമേട് ലൊക്കേഷനിൽ നിന്ന് കോളിളക്കം പടത്തിന്റെ ക്ലൈമാക്സ് തീർക്കാൻ മദ്രാസ് ഷോലാവരത്തു എത്തിയതായിരുന്നു ജയൻ സാർ.മധു സാർ സുകുമാരൻ സാർ, സോമൻ സാർ, ബാലൻ k സാർ കെ ആർ വിജയ, തുടങ്ങി വലിയ കോമ്പിനേഷൻ.
ഷൂട്ടിങ് തുടങ്ങി. പിന്നീട് നടന്നത് എല്ലാവരും പല തവണ കേട്ട അപകടം. ഉച്ചക്ക് 2.35 ന് അപകടം നടന്ന ഉടനെ നടുക്കത്തിൽ നിന്നുണർന്നു ആദ്യം ഓടിയെത്തി ജയൻ സാറിനെ താങ്ങിയത് ശശിയേട്ടൻ. സഹായത്തിനു പിന്നെ എത്തിയത് ആ പടത്തിന്റെ സംവിധായകൻ P N സുന്ദരം സാറിന്റെ ക്യാമറ അസിസ്റ്റന്റ് വെങ്കിടാചലം. പലരും അപ്പോഴും സംഭവിച്ച ഷോക്കിൽ നിന്ന് മുക്തരായിരുന്നില്ല. സമയം എത്രയായി. ഞാൻ ഫോണെടുത്തു. ഹലോ മലയാള ചലച്ചിത്ര പരിഷത്ത് ഞാൻ സംസാരം തുടങ്ങി. മറുവശത്തുനിന്നു വന്ന വാർത്ത കേട്ടു ഞാൻ ഞെട്ടിപ്പോയി. ബോഡി എവിടെയാണ് പൊതുദർശനത്തിനു വെക്കുന്നത്. ചീഫ് മിനിസ്റ്ററുടെ പേരിൽ ഒരു റീത്തു വെക്കണം. തമിഴ് നാട് മുഖ്യമന്ത്രി MGR അവർകളുടെ ഓഫീസിൽ നിന്നാണ് ഫോൺ. ആക്ടർ ജയൻ മരിച്ചല്ലോ ബോഡി എവിടെയാണ് പൊതുദർശനത്തിനു വെക്കുന്നത്. നമ്പർ വാങ്ങി തിരുപ്പി കൂപ്പിടറെൻ സാർ എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു.
എന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. ജയൻ സാർ മരിച്ചോ..? കേട്ടത് നേരാണോ.. ആരെങ്കിലും പറ്റിക്കാൻ വിളിച്ചതാണോ. അന്ന് മലയാളത്തിലെ പ്രമുഖരായ എല്ലാ വിഭാഗത്തിലും പെട്ടവരുടെ സംഘടനയാണ് പരിഷത്ത്. ഞാൻ ഉടനെ മണിസാറിനെ വിളിച്ചു (അന്തിക്കാട് മണി പരിഷത്ത് സെക്രട്ടറി ) ഫോൺ കിട്ടുന്നില്ല. M O ജോസഫ് സാറിനെ വിളിച്ചു എടുക്കുന്നില്ല. മഴമൂലം എവിടെയൊക്കെയോ ഫോൺ തകരാറിൽ ആണെന്ന് എനിക്ക് മനസിലായി.ഫോൺ ഒന്നും വരുന്നില്ല. ആരെയും ഇങ്ങോട്ടു കാണാനുമില്ല. ചില ദിവസങ്ങളിൽ മലയാള ചലച്ചിത്ര പരിഷത്ത് ഓഫീസ് ഇങ്ങനെയാണ്. ഒച്ചയും അനക്കവും ഒന്നും ഉണ്ടാവില്ല. നേരെ ഓപ്പോസിറ്റ് സൈഡിൽ ചുമരിൽ തൂങ്ങിക്കിടക്കുന്ന കലണ്ടറിൽ വെറുതെ കണ്ണോടിച്ചു. നവംബർ 16ഞായർ.വെറുതെയല്ല ഒഴിവു ദിവസത്തിന്റെ മൂഡിൽ ആവും എല്ലാവരും. പോരെങ്കിൽ മഴയും.
ഇടക്ക് ഡാൻസ് റിഹേഴ്സൽ ഉണ്ടാവാറുണ്ട് ഇന്ന് അതും ഇല്ല. ഉണ്ടെങ്കിൽ ചിലവ് നടന്ന് പോയേനെ. പിന്നെ ഡാൻസേർസിന്റെ തുള്ളലും ചാടലും കണ്ടിരിക്കാനും രസമാണ്. ഞായർ ആയതുകൊണ്ട് പരിഷത്തിന്റെ ബാങ്ക് ഇടപാടുകൾക്കും പോകേണ്ട. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല അതുകൊണ്ട് കൂടിയും കുറഞ്ഞും പെയ്യുന്ന മഴയെ നോക്കി വെറുതെ ഇരുന്നു.
അടുക്കളയിൽ മണ്ണണ്ണ സ്റ്റവ് കത്തുന്ന ശബ്ദം കേൾക്കുന്നുണ്ട്. "ലഞ്ച് " തയ്യാറാവുകയാണ്. കഞ്ഞിയും ചെറുപയറും ചേർന്ന പോഷക സമ്പുഷ്ടമായ ഭക്ഷണം. കുടയില്ലാത്തതുകൊണ്ടു പുറത്തേക്കിറങ്ങി എന്തെങ്കിലും വാങ്ങാനും പറ്റുന്നില്ല. വെറുതെ പുറത്തേക്കും നോക്കി ഇരുന്നു. അടുക്കളയിൽ ചെന്ന് സ്റ്റവ് ഓഫ് ചെയ്തു.