മുൻമുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോർജ് എംഎൽഎ രംഗത്ത്. ഉമ്മൻചാണ്ടിയെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് അരുതാത്ത സാഹചര്യത്തിൽ കണ്ടതായും ഇതോടെയാണ് ഉമ്മൻചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പിസി ആരോപണങ്ങൾ ഉന്നയിച്ചത്. ഉമ്മൻചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും പി.സി. ജോർജ് പറഞ്ഞു. വിജിലൻസിൽ ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയതും എതിർപ്പിന് കാരണമായെന്നും പി.സി. ജോർജ് വ്യക്തമാക്കി.സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് അരുതാത്ത രീതിയിൽ കണ്ടത്. രാത്രി 10.30 നാണ് ഞാൻ കണ്ടത്.



ജോപ്പൻ മാത്രമാണ് അന്ന് ഓഫീസിന് മുൻപിൽ ഉണ്ടായിരുന്നത്. മാത്രമല്ല ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്ന് പി സി ജോർജ്. ശരിക്കും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ കരാറുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയതിന് ശേഷം രമേശിനെ മുഖ്യമന്ത്രി ആക്കാമെന്നാണ്. കാരണം രമേശ് അഖിലേന്ത്യ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം സെക്രട്ടറിമാരും ഭാരവാഹികളുമായിരുന്ന പലരും ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരോ ക്യാബിനെറ്റ് റാങ്കുള്ള കേന്ദ്ര മന്ത്രിമാരോ ആയിട്ടുണ്ട്. എന്നാൽ ഈ കരാർ ഉമ്മൻ ചാണ്ടി പാലിച്ചിട്ടില്ല. ആദ്യം ഉമ്മൻചാണ്ടിക്ക് ശേഷം വിഎസിന് കൊടുത്തു. പിന്നീട്, പിണറായിക്ക് കൊടുത്തു. ഇനി ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്നും പൂഞ്ഞാ‍ർ എംഎൽഎ പറഞ്ഞു. തന്റെ മൊഴി വിലക്കെടുക്കാതെ ഉമ്മൻചാണ്ടിക്ക് അനുകൂലമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. ആ കേസ് കെട്ടിചമച്ചതാണെന്നും വിജിലൻസ് റിപ്പോർട്ടെഴുതി.



അതിൽ തന്റെ മൊഴി ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോർട്ടാണ് ഉമ്മൻചാണ്ടിക്ക് തന്നോടുള്ള പിണക്കത്തിന് കാരണം. കേസിൽ താൻ ഇപ്പോഴും മൊഴി കൊടുക്കുവാൻ തയ്യാറാണ്. തന്നെ സാക്ഷിയാക്കി വിസ്തരിച്ചാലും സത്യം മാത്രമേ പറയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.ഉമ്മൻചാണ്ടിക്കെതിരെ വിജിലെൻസിന് താൻ നൽകിയ മൊഴി മുഖവിലക്കെടുത്തില്ലെന്നും പിസി ജോർജ് ആരോപിച്ചു.ഈരാറ്റുപേട്ടയിലെ മുസ്ലിം മേഖലയെ തനിക്കറിയാം. ഈരാറ്റുപേട്ടയിൽ 80 ശതമാനം പേരും നബി തിരുമേനി പറയുന്നത് കേൾക്കുന്ന നല്ല മുസ്ലീങ്ങളാണ്. 20 ശതമാനം ജിഹാദികളാണ്.



അവര് കാണിക്കുന്ന കോപ്രായമാണിത്. അല്ലാതെ മുസ്ലീങ്ങൾ മുഴുവൻ ജിഹാദികളാണെന്ന് പറഞ്ഞുകൊണ്ട് നടക്കരുത്. അത് തെറ്റാണ്. അൽ ഖ്വയ്ദയുടെ ഏജന്റുമാർ കേരളത്തിലുണ്ടെന്നും പിസി ജോർജ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. മുസ്ലീം ലീഗ് ഏറ്റവും മാന്യമായ രാഷ്ട്രീയ കക്ഷിയായിരുന്നു. എന്നാൽ അവരും ജിഹാദികൾക്ക് ചിലപ്പോഴൊക്കെ അകപ്പെടുന്നുണ്ട്. അതിന് ഒരു ഉദാഹരണം പറയാം. ആദ്യം പാണക്കാട് തങ്ങൾ പറയുന്നതിന് അപ്പുറത്തേക്ക് ലീഗിന് ഒന്നും ഉണ്ടായിരുന്നില്ല. അത്രമാത്രം ആദരവ് ആ കുടുംബത്തോട് എല്ലാവർക്കുമുണ്ട്.

మరింత సమాచారం తెలుసుకోండి: