എബ്രിഡ് ഷൈനും ജിബു ജേക്കബും ഒന്നിക്കുന്ന ഭീകരൻ! റാഫി മെക്കാർട്ടിനും സിദ്ദിഖ് ലാലും അടക്കം മലയാളത്തിലെ ഇരട്ട സംവിധായകർ തീർത്ത സൂപ്പർ ഹിറ്റ് പടങ്ങൾ എക്കാലവും ഓർമിക്കപ്പെടുന്ന മലയാളികളുടെ ക്ലാസിക് ഹിറ്റ് സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ഇതാ പുതിയ ഒരു കോമ്പിനേഷൻ, എബ്രിഡ് ഷൈൻ - ജിബു ജേക്കബ് കോമ്പോ. ഇരട്ട സംവിധായകരുടെ കൂട്ടുകെട്ടും, സൂപ്പർ ഹിറ്റ് സിനിമകളും മലയാളികളെ സംബന്ധിച്ച് കൗതുകമുള്ള ഒന്നല്ല.  അതെ ഇവർ രണ്ട് പേരും ഒരുമിയ്ക്കുന്ന ഭീകരൻ എന്ന സിനിമ വരുന്നു. തനതു ശൈലികളിലുള്ള സംവിധായകരായ എബ്രിഡ് ഷൈനും ജിബു ജേക്കബും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരുടെയും നിർമ്മാണ പങ്കാളിത്തത്തിലുള്ള ജെ& എ സിനിമാ ഹൗസ് ആണ് ഭീരൻ നിർമ്മിക്കുന്നത്.ചിത്രത്തിലെ നായകനാണ് മറ്റൊരു ഹൈലൈറ്റിങ് പോയിന്റ്.





സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായി വന്ന് ഇപ്പോൾ മലയാള സിനിമയിൽ കാലുറപ്പിച്ചുകൊണ്ടിരിയ്ക്കുന്ന ജോമോൻ ജ്യോതിർ ആണ് ടൈറ്റിൽ റോളായ ഭീകരനായി വരുന്നത്. ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിന് ശേഷം, ഇപ്പോൾ പുറത്തിറങ്ങിയ വാഴ എന്ന സിനിമയിലും ജോമോൻ ചെയ്ത കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ രണ്ടു പ്രമുഖ സംവിധായകർ ആദ്യമായി ഒന്നിക്കുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് അതിലും രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആൾട്രീഗോ ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിയ്ക്കുന്നത്.





പി ആർ ഒ: ആതിര ദിൽജിത്ത്. 1983 എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ, മഹാവീര്യർ വരെയും തന്റെ സംവിധായക മികവ് തെളിയിച്ച സംവിധായകനാണ് എബ്രിഡ് ഷൈൻ. ഛായാഗ്രഹകനിൽ നിന്ന് മാറി സംവിധായകന്റെ കസേരയിൽ എത്തിയ ജിബി ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ, മുന്തിരവള്ളികൾ തളിർക്കുമ്പോൾ പോലുള്ള സിനിമകളും എത്രവേണമെങ്കിലും മലയാളികൾ കാണും. ഈ രണ്ടു പേരും ഒരുമിക്കുമ്പോൾ എന്ത് സംഭവിയ്ക്കും? റാഫി മെക്കാർട്ടിനും സിദ്ദിഖ് ലാലും അടക്കം മലയാളത്തിലെ ഇരട്ട സംവിധായകർ തീർത്ത സൂപ്പർ ഹിറ്റ് പടങ്ങൾ എക്കാലവും ഓർമിക്കപ്പെടുന്ന മലയാളികളുടെ ക്ലാസിക് ഹിറ്റ് സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ഇതാ പുതിയ ഒരു കോമ്പിനേഷൻ, എബ്രിഡ് ഷൈൻ - ജിബു ജേക്കബ് കോമ്പോ.

Find out more: