അമ്മായിയമ്മയെ പറ്റിച്ച്, അവരെ കൊണ്ട് എന്റെ തുണികൾ അലക്കിപ്പിച്ചിട്ടുണ്ട്; പ്രിയങ്ക ചോപ്ര!  നിലവിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ പ്രമോഷൻ തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര. അതിനിടയിൽ ഒരു രസകരമായ കാര്യം വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാവുന്നത്. എനിക്ക് തുണികൾ അലക്കാൻ ഇഷ്ടമല്ല, അതുകൊണ്ട് അമ്മായിയമപ്പയെ പറ്റിച്ച് അവരെ കൊണ്ട് എന്റെ തുണികൾ അലക്കിപ്പിച്ചിട്ടുണ്ട് എന്ന് പ്രിയങ്ക ചോപ്ര പറയുന്നു. തുണികൾ എത്ര വേണമെങ്കിലും ഭംഗിയായി ഇസ്തിരിയിട്ട് മടക്കി വയ്ക്കാൻ എനിക്കിഷ്ടമാണ്, അത് ഞാൻ ചെയ്യാറുണ്ട്. പക്ഷേ അലക്കുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഓരോ തുണികളും തിരഞ്ഞെടുത്ത് മാറ്റിവച്ച് അലക്കണം, ചെറിയ ബട്ടൺസ് പോലും ശ്രദ്ധിക്കണം. അതുകൊണ്ട് എനിക്കത് വളരെ അധികം പാടുള്ള പണിയാണ്. പ്രിയങ്ക ചോപ്ര ഒരു നല്ല അഭിനേത്രിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.




 അതുകൊണ്ടാണല്ലോ ബോളിവുഡ് സിനിമയും താണ്ടി ഹോളിവുഡ് സിനിമാ ലോകത്തും തന്റേതായ വിജയം നേടാൻ ചോപ്രയ്ക്ക് സാധിച്ചത്. എനിക്ക് തുണികൾ അലക്കാൻ ഇഷ്ടമല്ല, അതുകൊണ്ട് അമ്മായിയമപ്പയെ പറ്റിച്ച് അവരെ കൊണ്ട് എന്റെ തുണികൾ അലക്കിപ്പിച്ചിട്ടുണ്ട് എന്ന് പ്രിയങ്ക ചോപ്ര പറയുന്നു. തുണികൾ എത്ര വേണമെങ്കിലും ഭംഗിയായി ഇസ്തിരിയിട്ട് മടക്കി വയ്ക്കാൻ എനിക്കിഷ്ടമാണ്, അത് ഞാൻ ചെയ്യാറുണ്ട്. പക്ഷേ അലക്കുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഓരോ തുണികളും തിരഞ്ഞെടുത്ത് മാറ്റിവച്ച് അലക്കണം, ചെറിയ ബട്ടൺസ് പോലും ശ്രദ്ധിക്കണം. അതുകൊണ്ട് എനിക്കത് വളരെ അധികം പാടുള്ള പണിയാണ്. 2018 ൽ ആണ് പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായഗനായ നിക്ക് ജോനസുമായുള്ള പ്രണയ വിവാഹം നടന്നത്. പ്രിയങ്കയെക്കാൾ പത്ത് വയസിന് ഇളയതാണ് നിക്ക് ജോനസ് .




വാടക ഗർഭധാരണത്തിലൂടെയാണ് ദമ്പതികൾക്ക് മാൾട്ട് മാരി പിറന്നത്. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ എല്ലാം പ്രിയങ്കയും നിക്കും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരിക്കൽ എന്റെ അമ്മായിയമ്മ ഡെനിസ് മില്ലർ ജോനസ് എനിക്ക് തുണികൾ അലക്കുന്നത് എങ്ങനെയാണ് എന്ന് കാണിച്ചു തന്നു. പക്ഷേ അത് എൻരെ അടവായിരുന്നു, എനിക്ക് കാണിച്ചു തന്നുകൊണ്ട് അവർ എൻരെ തുണികൾ മുഴുവൻ അലക്കി. ഇക്കാര്യം ഇവിടെ പറഞ്ഞയുടനെ ഞാൻ എന്റെ അമ്മായിയമ്മയെ ഇക്കാര്യം ഫോൺ വിളിച്ച് പറയുമെന്നും, അതുകൊണ്ട് കുടുംബത്തിൽ പ്രശ്നമുണ്ടാവില്ല എന്നും കൂടെ പ്രിയങ്ക ചോപ്ര രസകരമായി പറയുന്നുണ്ട്.




ഒരു അഭിമുഖത്തിൽ താൻ ലോക സുന്ദരി കിരീടം ചൂടിയത് ടിവിയിൽ കണ്ട കാര്യം അമ്മായിയമ്മ തന്നോട് പങ്കുച്ചതിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു. 2000 ൽ തൻരെ പതിനേഴാം വയസ്സിലായിരുന്നു പ്രിയങ്ക ചോപ്ര ലോക സുന്ദരി പട്ടം ചൂടിയത്. അത് താനും മകനും അന്ന് ടിവിയിൽ കണ്ടിരുന്നു, അന്ന് അവന് ഏഴ് വയസ്സായിരുന്നു എന്നാണത്രെ നിക്കിന്റെ അമ്മ പ്രിയങ്കയോട് പറഞ്ഞത്. ആ സുന്ദരി തന്റെ ഭാര്യയായി വരും എന്ന് ഏഴ് വയസ്സുകാരൻ സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല.

Find out more: