മോഹൻലാലിനെ അന്ന് എല്ലാവർക്കും പേടിയായിരുന്നു; മോഹൻലാലയനെ കുറിച്ച് എംജി ശ്രീകുമാർ! 2,000ത്തിന് മുകളിൽ ഗാനങ്ങൾ ആലപിച്ച എംജി 2002-ൽ റിലീസായ താണ്ഡവം എന്ന മോഹൻലാൽ സിനിമയിലൂടെയാണ് പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമായി താണ്ഡവം സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഇപ്പോഴിതാ കൂലിയിലേക്കുള്ള എൻട്രിയും മോഹൻലാലും സുരേഷ് കുമാറും പ്രിയനും ഒക്കെയായിയുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം മമ്മൂട്ടി ചിത്രം കൂലി സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായകനാണ് എംജി ശ്രീകുമാർ. ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്.
കൂലിയിലെ ആദ്യ ഗാനമായ വെള്ളികൊലുസിലേക്ക് ഞാൻ എത്തുന്നത് അങ്ങനെയാണ്. പക്ഷേ ആദ്യ ഗാനം പാടാൻ പോകുന്നതിന്റെ ടെൻഷനിൽ എനിക്ക് പനി പിടിച്ചു. ഇപ്പോഴും എനിക്ക് ആ സംഭവങ്ങൾ ഒന്നും മറക്കാൻ ആകില്ല, നിർമ്മാതാവായ സുരേഷിനെയും സ്‌കൂട്ടറിന്റെ പിറകിൽ വച്ചാണ് നമ്മൾ ആദ്യ ഗാനം പാടാൻ പോകുന്നത്, ഇന്നത് നടക്കുമോ- എംജി ശ്രീകുമാർ സ്വന്തം ചാനലിലൂടെ പറയുന്നു. നമ്മൾ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് അവിടെ അധികവും നടക്കുന്നത്. അങ്ങനെ ഒരിക്കൽ ആണ് സുരേഷ്‌കുമാർ സിനിമ എടുക്കുന്നു എന്ന വാർത്ത വന്നത്. ഞാൻ സൈക്കിളൊക്കെ ചവിട്ടി പോയി, സിനിമയിൽ പാടാൻ അവസരം നൽകണമെന്ന് പറയാൻ. അങ്ങനെ ഞാൻ ആദ്യ സിനിമയിൽ പാടി. നാട്ടിൽ വന്ന് വീണ്ടും പഴയ കൂട്ടുകെട്ടിൽ നമ്മൾ ജീവിതം ആസ്വദിക്കാൻ ചേർന്ന്.
ഇന്ത്യൻ കോഫി ഹൗസിലാണ് ഞങ്ങളുടെ സമ്മേളനം, സുരേഷ്കുമാറും പ്രിയനും സനലും , അശോക് കുമാറും അങ്ങനെ ഒരുപാട് പേരുണ്ടായിരുന്നു. മൂന്നുമണിക്കൂർ ആയിരുന്നു ഞങ്ങളുടെ ഡിസ്കഷൻ. മോഹൻലാലും ഇടക്ക് വരും. അന്ന് മോഹൻലാൽ വില്ലനാണ്. എല്ലാവർക്കും പുള്ളിയെ പേടിയും. അപ്പോൾ ലാൽ ഇങ്ങനെ ബസ്സിൽ ഒക്കെ തൂങ്ങി വന്നിട്ട് സ്ഥിരം ലാൽ ശൈലിയിൽ നമ്മളോട് ഒരു ചോദ്യം ഉണ്ടാകും. മോഹൻലാൽ ഇന്നത്തെ രൂപം ആയിരുന്നില്ലല്ലോ പഴയ രൂപം. ബി കോം കഴിഞ്ഞു അകൗണ്ടൻറ് ആയി ജോലി നോക്കുകയാണ്. അത് വുമൺസ് കോളേജിന്റെ അടുത്താണ്. അഞ്ഞൂറ് രൂപ ശമ്പളവും ഉണ്ട്. ആ സമയത്താണ് ലിബിയയിലേക്ക് എനിക്ക് പോകാൻ ആയത്.
ബേദ എന്ന സ്ഥലത്തായിരുന്നു. പ്രതീക്ഷകളുടെ കൊടുമുടിയിലാണ് ഞാൻ. അവിടെ ചെന്നാൽ ഗാനമേളനടത്താം എന്നൊക്കെ സ്വപ്നം ഉണ്ടായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോഴാണ് മനസിലാകുന്നത് ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യാൻ ആകില്ല എന്ന് അങ്ങനെ നാട്ടിലേക്ക് ഒന്നരവര്ഷത്തിനുശേഷം ഞാൻ തിരികെ വന്നു. വെള്ളികൊലുസിലൂടെടെയാണ് സിനിമയിൽ എൻട്രി ചെയ്യുന്നത്, അതിനുപിന്നിൽ ഒരു വലിയ കഥയുണ്ട്.
Find out more: