ഗ്രീൻ ലിസ്റ്റ് പരിഷ്കരിച്ചു അബുദാബി! അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള രാജ്യങ്ങളുടെ ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് (ഡിസിടി). ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയതിന് ശേഷം നിർബന്ധിത ക്വാറന്റൈൻ നടപടികളിൽ നിന്ന് ഒഴിവാക്കും.ഞായറാഴ്ച പരിഷ്‌കരിച്ച ഏറ്റവും പുതിയ പട്ടികയിൽ ഒരു രാജ്യത്തെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. ഈ 14 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റൈൻ ആവശ്യമില്ല. ഇസ്രായേലിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് അബുദാബിയിൽ ഇറങ്ങുമ്പോൾ ഇനി ക്വാറന്റൈൻ വേണ്ട.



സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ ഹരിത പട്ടികയുടെ ഏറ്റവും പുതിയ പട്ടികയിൽ സ്വയം ക്വാറന്റൈന് വേണ്ടാതെ 14 രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യാം. ഡിസംബറിൽ ആദ്യമായി പരിഷ്‌കരിച്ച പട്ടികയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അപ്‌ഡേറ്റ് ചെയ്യുന്നു. ഓരോ രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യം വിലയിരുത്തി രാജ്യങ്ങളെ ചേർക്കാനോ നീക്കം ചെയ്യാനോ സാധിക്കും. അബുദാബിയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നെഗറ്റീവ് പിസിആർ പരിശോധനാ ഫലം സമർപ്പിക്കുകയും അബുദാബിയിൽ പ്രവേശിക്കുമ്പോൾ രണ്ടാമത്തെ പിസിആർ പരിശോധന നടത്തുകയും വേണം. ഗ്രീൻ പട്ടികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.visitabudhabi.com എന്ന വെബ്സൈറ്റ് പരിശോധിക്കാം.



പട്ടികയെയും യാത്രാ സ്ഥിതിയെ കുറിച്ചുമുള്ള വിവരങ്ങൾ ഡിസിടി അബുബാദി പങ്കുവെയ്ക്കും. പട്ടികയിലില്ലാത്ത രാജ്യങ്ങളിൽ നിന്ന് പറക്കുന്ന ആർക്കും അബുദാബിയിൽ എത്തുമ്പോൾ 10 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയേണ്ടി വരും. യുഎഇ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കർശന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. അതേസമയം ഗോൾഡൻ വിസ അപേക്ഷിച്ചവർക്ക് ആറ് മാസത്തെ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം. 


ഫെഡറൽ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കാനുള്ള അവസരം നൽകുന്നത്. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കും വിദ്യാർഥികൾക്കും യുഎഇ നൽകുന്ന വിസയാണ് ഗോൾഡൻ വിസ. ഗോൾഡൻ റെസിഡൻസി അപേക്ഷയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപ്പിൾ എൻട്രി സൗകര്യത്തോടെ ആറ് മാസത്തെ വിസ അനുവദിക്കുന്നതെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചു. 11,50 ദിർഹമാണ് വിസയുടെ ചെലവ്.

మరింత సమాచారం తెలుసుకోండి:

uae