മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കൊല്ലം നടത്താനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനീസ് നേതൃത്വവുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും എന്നാണ് അറിയാൻ കഴിയുന്നത്.
തിങ്കളാഴ്ച ചൈനീസ് നേതൃത്വവുമായി ജയശങ്കര്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ ആരുമായാണ് ചര്‍ച്ച നടത്തുന്നതെന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. തുടര്‍ന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇരുവരും പങ്കെടുക്കുന്ന ഉന്നത തലയോഗവും നടക്കും. ചൈനീസ്-ഇന്ത്യന്‍ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്. ആദ്യത്തേത് കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍വെച്ച് നടന്നിരുന്നു.
click and follow Indiaherald WhatsApp channel