ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷണലായതിനെക്കുറിച്ച് മോഹൻലാലൈന് പറയാനുള്ളത്! ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം വൻവിജയമായിരുന്നു. ഇടയ്ക്ക് പിണങ്ങിയെങ്കിലും പിന്നീട് ഇരുവരും ഇണങ്ങിയിരുന്നു. എന്നാണ് നിങ്ങൾ ഒരുമിച്ചെത്തുന്നതെന്നായിരുന്നു സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ചോദിച്ചത്. അടുത്തിടെ മഴവിൽ മനോരമ നടത്തിയ ഷോയിലേക്ക് ശ്രീനിവാസനെത്തിയിരുന്നു. ശ്രീനിയെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മ വെക്കുന്ന മോഹൻലാലിന്റെ വീഡിയോ വൈറലായിരുന്നു. അദ്ദേഹത്തെ ആ രൂപത്തിൽ കണ്ടപ്പോൾ ഇമോഷണലായിപ്പോയെന്ന് മോഹൻലാൽ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാൽ മനസുതുറന്നത്. ശ്രീനിവാസൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പെട്ടെന്നുള്ള, നമുക്ക് അറിഞ്ഞൂടാതെ സംഭവിക്കുന്നൊരു കെമിസ്ട്രിയാണ് അത്. എത്രയോ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞപ്പോൾ ഭാര്യയേയും മക്കളേയും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷണലായിപ്പോയി, അതാണ് സംഭവം. അദ്ദേഹം അവിടെ വന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ മനസിലെ നന്മ കൂടിയുണ്ട്. ഇങ്ങനെയൊരു കാര്യം നടക്കുമ്പോൾ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുകയെന്നത്. ഒരുപാട് കാലത്തിന് ശേഷമായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.
ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങൾ കടന്ന് പോയി. ഞങ്ങൾ ചെയ്ത സിനിമകളൊക്കെ. അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാൻ തോന്നിയില്ല. അത്രയും സങ്കടമായിരുന്നു എന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്. അനാരോഗ്യം മാറ്റിവെച്ച് പരിപാടിയിലേക്കെത്തിയ ശ്രീനിവാസനോട് മോഹൻലാൽ നന്ദി പറഞ്ഞിരുന്നു. ഞാൻ രോഗമുള്ള ശയ്യയിലായിരുന്നു എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും കേൾക്കാനാവും, പവിഴമല്ലി ഇനിയും പൂത്തുലയുമെന്നായിരുന്നു ദാസനും വിജയനുമൊപ്പമായി സ്റ്റേജിൽ നിന്ന സത്യൻ അന്തിക്കാട് പറഞ്ഞത്.
സിനിമയിലും പരസ്യങ്ങളിലുമൊക്കെയായി സജീവമായ മോഹൻലാലിനെ ഇടയ്ക്ക് ശ്രീനിവാസൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഒരുകാലത്ത് ഇതെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷമായാണ് ഇരുവരും ആ പിണക്കം അവസാനിപ്പിച്ചത്. അവസരം ലഭിച്ചാൽ വീണ്ടും ഒന്നിച്ചെത്തുമെന്ന് പറയാറുണ്ടെങ്കിലും ഇരുവരും അതിനായി ശ്രമിച്ചിരുന്നില്ല. അനാരോഗ്യം മാറ്റിവെച്ച് പരിപാടിയിലേക്കെത്തിയ ശ്രീനിവാസനോട് മോഹൻലാൽ നന്ദി പറഞ്ഞിരുന്നു. ഞാൻ രോഗമുള്ള ശയ്യയിലായിരുന്നു എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും കേൾക്കാനാവും, പവിഴമല്ലി ഇനിയും പൂത്തുലയുമെന്നായിരുന്നു ദാസനും വിജയനുമൊപ്പമായി സ്റ്റേജിൽ നിന്ന സത്യൻ അന്തിക്കാട് പറഞ്ഞത്.
Find out more: