സംസ്ഥാനത്ത് രോഗികളുടെ എണ്ണംകൂടുന്നതിൽ ആശങ്കയുണ്ടെന്നും സമ്പർക്കം       വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

 

 

സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാതെ കൂട്ടംകൂടിനിൽക്കുന്ന പ്രവണത പലയിടത്തുമുണ്ട്.

 

ചിലസ്ഥലങ്ങളിൽ ഉത്സവം      നടത്താൻ ആലോചിക്കുന്നു. ചില ആരാധനാലയങ്ങളിൽ കൂട്ടപ്രാർഥനയ്ക്ക് പദ്ധതിയിടുന്നതായും അറിയുന്നു. എവിടെയായാലും കൂടുതലാളുകൾ സമ്മേളിക്കരുത്.

 

 

ആൾക്കൂട്ടത്തിന്റെ കാര്യത്തിൽ ഒരു ഇളവും തത്കാലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ക്വാറികളിൽ ജോലിക്ക് കർണാടകത്തിൽനിന്ന് ആളുകളെ ഊടുവഴികളിലൂടെ എത്തിക്കുന്നതായി പരാതിയുണ്ട്.

 

ഇവരിലാരെങ്കിലും രോഗവാഹകരായാൽ അപകടമാണ്. ഇക്കാര്യത്തിൽ ക്വാറി ഉടമകൾക്ക് കർശനനിർദേശം നൽകും.

 

 

പ്രവാസികൾക്കും മറ്റും ക്വാറന്റീൻ ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമില്ല. സംസ്ഥാനത്ത്‌ ഇത് ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.

 

നിരീക്ഷണത്തിൽ വാർഡുതല സമിതികൾക്ക് പ്രധാന      പങ്കാണുള്ളത്. അവർക്ക് ജോലിയിൽ പ്രയാസമോ മടുപ്പോ ഉണ്ടാകുമ്പോൾ അടുത്ത സംഘത്തെ നിയോഗിക്കേണ്ടിവരും.                 സമിതി സ്ഥിരമാണ്.

 

സമിതിയുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കാനുള്ള വൊളന്റിയർമാർക്കാണ്‌ മാറ്റം. സർക്കാർസംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ വരുന്നവരെ വാർഡുതല സമിതികൾ ഇടപെട്ട് ക്വാറന്റീൻ ചെയ്യണം.

 

 

ആകെ നിരീക്ഷണത്തിലുള്ള 48,825 പേരിൽ 48,287-ഉം വീടുകളിലാണ്. രോഗം പടരുന്നത് പിടിച്ചുനിർത്താനായതിന്റെ പ്രധാന കാരണം ക്വാറന്റീൻതന്നെയാണ്.

 

രോഗലക്ഷണമില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റീൻ ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

మరింత సమాచారం తెలుసుకోండి: