മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റുമരിച്ചു. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം.
പൂജപ്പുര സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. ഇയാളോടൊപ്പം താമസിച്ചിരുന്ന സന്തോഷ്, ഗിരീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഏഴരയ്ക്കാണ് ഇവര്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതായും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശ്രീനിവാസന്റെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ മുറിയിലെത്തി. ഉടനെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
click and follow Indiaherald WhatsApp channel