സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുന്ന സ്ഥിതിയില്‍ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വക്തമാക്കി.
മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. തുടര്‍ന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും.
അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.
കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ 95 പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 25 പേരും ദുബായില്‍നിന്ന് എത്തിയവരാണ്.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.കെഎസ്ആര്‍ടിസിയോ സ്വകാര്യ ബോസോ ഓടില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം എന്നിവ ഉണ്ടാകും.
ആശുപത്രികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും.
click and follow Indiaherald WhatsApp channel