ബിജെപിയിലേക്ക് ആം ആദ്മിയിൽ നിന്നും ഒഴുക്കു തുടരുന്നു! സൂറത്തിലെ ഒരു കോർപ്പറേഷൻ കൗൺസിലർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഇതോട രണ്ടാഴ്ചയ്ക്കിടെ ആം ആദ്മി വിട്ട് ബിജെപിയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിലർമാരുടെ എണ്ണം ആറായി. ഗുജറാത്തിൽ ശക്തി തെളിയിക്കാൻ ഒരുങ്ങുന്ന ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൂടുമാറ്റം.  ആം ആദ്മിയിൽ നിന്ന് സസ്പെൻഷൻ നേരിട്ടതിൻറെ പിറ്റേദിവസമാണ് വനിതാ നേതാവ് ബിജെപിയിൽ ചേർന്നത്. അച്ചടക്ക ലംഘനത്തിൻറെ പേരിലായിരുന്നു ഇവർക്ക് പാർട്ടിയിൽ നിന്ന് നടപടി നേരിടേണ്ടി വന്നത്.





   ആം ആദ്മിയിൽ നിന്ന് പീഡനവും അപമാനവും നേരിടേണ്ടി വന്നെന്ന് ആരോപിച്ചാണ് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ നാലാം വാർഡ് കൗൺസിലർ കുന്ദൻബെൻ കൊതിയ ബിജെപിയിൽ ചേർന്നത്.  ആം ആദ്മിക്കെതിരെ രൂക്ഷ വിമർശനമാണ് കൊതിയ ഉന്നയിച്ചത്. "പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തകയും കഠിനാധ്വാനിയുമായ ഒരു കോർപ്പറേറ്ററായിരുന്നിട്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ആം ആദ്മി പാർട്ടിയിൽ നിന്ന് എന്നെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒരു ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് നടപടി. മറ്റൊരു ആം ആദ്മി കൗൺസിലറുടെ പീഡനത്തെക്കുറിച്ച് ഞാൻ പരാതിപ്പെട്ടിട്ടും നേതൃത്വം ഒന്നും ചെയ്തില്ല.






 നീതിക്ക് പകരം എനിക്ക് അപമാനമാണ് ലഭിച്ചത്" കൊതിയ ആരോപിച്ചു ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് കുന്ദൻബെൻ കൊതിയ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ജനറൽ സെക്രട്ടറി പ്രദീപ് സിങ് വഗേലയുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം.  നേരത്തെ ഫെബ്രുവരി നാലിനായിരുന്നു അഞ്ച് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ നിന്ന് വിവേചനവും മോശമായ പെരുമാറ്റം നേരിടുന്നെന്നാരോപിച്ചായിരുന്നു രാജി. ഞായറാഴ്ചയായിരുന്നു സൂററ്റ് ആം ആദ്മി പ്രസിഡൻറ് മഹേന്ദ്ര നവദിയ കുന്ദൻബെൻ കൊതിയയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.  





ആം ആദ്മിയിൽ നിന്ന് പീഡനവും അപമാനവും നേരിടേണ്ടി വന്നെന്ന് ആരോപിച്ചാണ് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ നാലാം വാർഡ് കൗൺസിലർ കുന്ദൻബെൻ കൊതിയ ബിജെപിയിൽ ചേർന്നത്. ആം ആദ്മിയിൽ നിന്ന് സസ്പെൻഷൻ നേരിട്ടതിൻറെ പിറ്റേദിവസമാണ് വനിതാ നേതാവ് ബിജെപിയിൽ ചേർന്നത്. അച്ചടക്ക ലംഘനത്തിൻറെ പേരിലായിരുന്നു ഇവർക്ക് പാർട്ടിയിൽ നിന്ന് നടപടി നേരിടേണ്ടി വന്നത്.

Find out more:

bjp