നടനും സംവിധായകനും നാടകാധ്യാപകനുമായ  ശ്രീജിത്ത് രമണൻ 2019 ലെ കനൽ - വയല പുരസ്‌കാരത്തിന്  അർഹനായി. മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ, ഏകാന്തം തുടങ്ങി നിരവധി നാടകങ്ങളിലൂടെ മലയാള നാടകവേദിയുടെ യശസ്സ് ലോകനാടകവേദിയിലേക്ക് ഉയർത്തിയ വ്യക്തിയാണ് ശ്രീജിത്ത്.മാത്രമല്ല കേരള സംഗീതനാടക അക്കാദമി പുരസ്കാരജേതാവും കൂടിയാണിദ്ദേഹം. വിവിധ രാജ്യങ്ങളിലെ  നടന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മഹാഭാരത നാടകത്തിൽ,ജപ്പാൻ സംവിധായകനായ ഹിരോഷി കോയിക്കേയുടെ നേതൃത്വത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രീജിത്താണ്. നിരവധി നാടക കളരികളിലൂടെയും, സെമിനാറുകളിലൂടെയും, മലയാള നാടകവേദിയെ നവീകരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ്

ശ്രീജിത്ത് . തൃശൂർ സ്കൂൾ ഓഫ് ഡ്രാമ വകുപ്പ് മേധാവിയായി  ശ്രീജിത്ത് ഇപ്പോൾ തുടരുന്നു. നവംബർ 29ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച്  നാടകാചാര്യൻ വയല വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥമുള്ള പുരസ്‌കാരവും പ്രശസ്തി പത്രവും, സഹകരണ - ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീജിത്ത് രമണന് സമർപ്പിക്കും.ഒപ്പം തന്നെ 'അരുൺ നായർ' സംവിധാനം ചെയ്ത "ടൈം ബോംബ്"  എന്ന നാടകവും അരങ്ങേറും.

మరింత సమాచారం తెలుసుకోండి: