പട്ടികജാതി സംവരണ വിഭാഗത്തിൽ ദളിത് ക്രൈസ്തവരെ ചേർക്കൽ; തീരുമാനമെടുക്കേണ്ടത് കേന്ദ്രമെന്ന് മുഖ്യമന്ത്രി! വിഷയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന് നവകേരള സദസ്സിൽ സെൽവിസ്റ്റർ പൊന്നു മുത്തൻ തിരുമേനി, ഫാദർ വൈ. ലാലു യേശുദാസ് എന്നിവർ നടത്തിയ അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ളിത് ക്രൈസ്തവരെ പട്ടികജാതി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം തന്നെയാണ് സംസ്ഥാന സർക്കാരിന് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ കേന്ദ്ര സർക്കാരിന് മാത്രമേ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രഭാതയോഗങ്ങൾ നാടിൻ്റെ വികസനവും പുരോഗതിയും തങ്ങളുടെ ഉത്തരവാദിത്തമായി ഹൃദയത്തോട് ചേർത്തു വയ്ക്കുന്നവരുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. കൊട്ടാരക്കരയിൽ ഇന്നു നടന്ന പ്രഭാതയോഗവും ഇതിൽ നിന്നും വിഭിന്നമായിരുന്നില്ല. നിരവധി സാമൂഹ്യപ്രശ്നങ്ങൾ അവിടെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.
വികസനത്തിനും സാമൂഹ്യക്ഷേമത്തിനും ഉതകുന്ന ആശയങ്ങൾ പങ്കു വയ്ക്കപ്പെട്ടു. സർക്കാരിനെ സംബന്ധിച്ചിടത്തോളം നവകേരളത്തിനായുള്ള പരിശ്രമത്തിനു പുതിയ ദിശാബോധമാണ് പകർന്നു കിട്ടുന്നത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ച ദളിത് ക്രൈസ്തവർ ഭരണഘടന വിഭാവന ചെയ്ത അവകാശങ്ങളും പരിരക്ഷകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട വിഭാഗമായി തുടരുന്നത് ഏറെക്കാലമായി ചർച്ചകളിലുള്ളതാണ്. ക്രൈസ്തവരിൽ ബഹുഭൂരിപക്ഷം വരുന്ന വിഭാഗമായിട്ടും അവഗണന ലഭിക്കുന്നുവെന്നും ഇവർക്ക് പരാതിയുണ്ട്. സമ്പന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനുകളും മറ്റും വരുമ്പോൾ തങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനുകളൊന്നും സ്ഥാപിക്കപ്പെട്ടില്ലെന്ന പരാതിയും മുൻകാലങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ലഹരിയുടെ ഉപയോഗത്തിലുണ്ടാകുന്ന വർദ്ധനവ് ചർച്ചയിൽ ഒരു പ്രധാന വിഷയമായി ഉയർന്നു വരികയുണ്ടായി.
അക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ക്ഷണിതാക്കൾക്ക് മുന്നിൽ വിശദമാക്കി. ലഹരിക്കടിമപ്പെടുന്നവരെ മോചിപ്പിക്കുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ലഹരിവിരുദ്ധ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കും. മയക്കുമരുന്ന് മാഫിയകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമായിരിക്കുന്നു. വിദ്യാലയങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പ്രവർത്തനങ്ങളും കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ വർദ്ധനവ് കുറയ്ക്കാൻ രക്ഷിതാക്കളും കുടുംബാംഗങ്ങളും കൂടി മുൻകൈയെടുക്കണം. ദളിത് ക്രൈസ്തവരെ പട്ടികജാതി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരോട് ആവശ്യപ്പെടണമെന്ന് സെൽവിസ്റ്റർ പൊന്നു മുത്തൻ തിരുമേനി, ഫാദർ വൈ. ലാലു യേശുദാസ് എന്നിവർ അഭ്യർത്ഥിച്ചു.
സമാന അഭിപ്രായമാണ് സർക്കാരിനുള്ളത്. പക്ഷേ, വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്ന വസ്തുത വിശദീകരിച്ചു. വളർന്നുവരുന്ന കുട്ടികളിൽ മാനവികതയുടെ രാഷ്ട്രീയം രൂപീകരിക്കാൻ ഉതകുന്ന പാഠ്യ പദ്ധതികൾ തന്നെയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് അതുമായി ബന്ധപ്പെട്ട് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ വിശദമാക്കി. കായികതാരങ്ങൾക്ക് പരിശീലനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന ദേശീയ വോളിബോൾ താരമായ സൂര്യയാണ്. അർഹരായവർക്ക് ജോലി ഉൾപ്പെടെ നൽകുന്നുണ്ട്. പിന്തുണ നൽകുന്നത് തുടരും.
Find out more: