എന്റെ ഗുരുതുല്യനായ അച്ഛനെപ്പോലെ ഞാൻ സ്നേഹിക്കുന്ന ആന്റണിച്ചേട്ടന് നിത്യശാന്തി! അഞ്ജു അരവിന്ദിന്റെ വാക്കുകൾ വൈറൽ! ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ഈസ്റ്റ്മാൻ എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങിയത്. അങ്ങനെയാണ് ആന്റണി ഈസ്റ്റ്മാൻ എന്ന പേര് വീണത്. ഇണയെത്തേടി, വയൽ, അമ്പട ഞാനേ, മൃദുല തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. ആന്റണിച്ചേട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് അഞ്ജു അരവിന്ദ്. സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്റ്റ്മാനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അഞ്ജു അരവിന്ദ്.  എത്ര പേർക്ക് സ്വന്തനമേകുന്നതാണ്.



  സഹിക്കാനാകുന്നില്ല ഈ വേർപാട്. ഇപ്പോ വീഡിയോ കോൾ ചെയ്യ്തപ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു എന്നേപറ്റിക്കാനായി ഇട്ട പോസ്റ്റ്‌ മാത്രം ആകണേന്നു. എന്നിട്ട് എന്നത്തേയും പോലെ എന്നേ കളിയാക്കി ചിരിക്കുന്ന സ്വന്തം ആന്റണിച്ചേട്ടൻ. ആന്റണി ചേട്ടന്റെ വിയോഗം താങ്ങാനാകുന്നില്ല. ഇന്ന് രാവിലെ 6.40 ന് എനിക്ക് വന്ന ഗുഡ് മോണിങ് മെസ്സേജ് കണ്ടപ്പോൾ അറിഞ്ഞിരുന്നില്ല എല്ലാരേയും വിട്ടകന്ന് ഇത്രപെട്ടെന്ന് യാത്ര പറഞ്ഞുപോകുമെന്ന്. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാനുള്ള കരുത്തു ദൈവം പ്രിയപെട്ടവർക്ക് കൊടുക്കട്ടേ, എന്റെ ഗുരുതുല്യനായ അച്ഛനെ പോലെ ഞാൻ സ്നേഹിക്കുന്ന ആന്റണിച്ചേട്ടന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു അഞ്ജു അരവിന്ദ് കുറിച്ചത്. നിനക്ക് വട്ടാണ് പെണ്ണേ ആളുകൾ സോഷ്യൽ മീഡിയയിൽ വെറുതെ പറഞ്ഞുപരത്തുന്നതാണെന്നു പറഞ്ഞു എന്നേ സമാധാനിപ്പിക്കുന്ന ആന്റണി ചേട്ടനെ ഒരുപാടു വേദനയോടെ ഓർക്കുന്നു.



   സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങിനിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു. മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന്റെ 'ദോസ്തിലെയും' അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല. സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് എന്നാൽ തമിഴിൽ വിജയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നൽകിയില്ലെന്ന പരിഭവവുമുണ്ട്. എന്നാൽ വളരെ പെട്ടെന്നാണ് അഞ്ജു പ്രേക്ഷകരിൽ നിന്നും വിട്ടുനിന്നത്. 



  ഇപ്പോൾ യൂ ട്യൂബറായും പ്രേക്ഷകർക്ക് മുൻപിൽ സജീവമാണ് താരം.കഴിഞ്ഞദിവസം വളരെ മോശമായി കമന്റ് നൽകിയ ഒരു ആരാധകന് മാന്യമായി തന്നെ മറുപടി നൽകിയിരിക്കുകയാണ് അഞ്ജു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കഷ്ടം... ഓരോരുത്തരുടെയും കാഴ്ചപ്പാട്.... എ ന്തായാലും നല്ല റിപ്ലൈ കൊടുക്കാൻ സാധിച്ചു. എന്ന ക്യാപ്ഷ്യനോടെയാണ് അഞ്ജു സ്‌ക്രീൻ ഷോട്ട് പങ്കിട്ടത്. 'നിങ്ങളുടെ അമ്മയേയും, പെങ്ങളേയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനും' എന്നാണ് അഞ്ജു വിമര്ശകന് നൽകിയ മറുപടി.

Find out more: