ഭീകരർ പാകിസ്താനിലെ സൂത്രധാരന്മാരുമായി ബന്ധപ്പെട്ടു; വിദേശകാര്യ സെക്രട്ടറി! ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ പാകിസ്താനിലെ സൂത്രധാരന്മാരുമായി ബന്ധപ്പെട്ടുവെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടതായി വിക്രം മിസ്രി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഭീകരർ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് പ്രേരണ നൽകുന്നുവെന്നും ഭീകരരും സൈന്യവും പാക് ഭരണകൂടവും അടങ്ങുന്ന നെക്സസ് പ്രകടമാണെന്നും അദ്ദേഹം അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിലെ അന്വേഷണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും പാർലമെൻ്റിൻ്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയോട് വിശദീകരിച്ചു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യ - പാക് ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് വെടിനിർത്തൽ ഏർപ്പെടുത്താൽ തീരുമാനമുണ്ടായതെന്നും യുഎസിന് ഇതിൽ ഒരു പങ്കുമില്ലെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ഇന്ത്യ - പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതിനിടെയാണ് വിദേശകാര്യ മന്ത്രായത്തിൻ്റെ വിശദീകരണം. വെടിനിർത്തൽ ആവശ്യപ്പെട്ടു ഇന്ത്യൻ ഡിജിഎംഒയെ സമീപിച്ചത് പാകിസ്താൻ ഡിജിഎംഒ ആണെന്നും വിക്രം മിസ്രി വ്യക്തമാക്കി.കോൺഗ്രസിൻ്റെ ശശി തരൂർ ചെയർമാനും തൃണമൂൽ കോൺഗ്രസിൻ്റെ അഭിഷേക് ബാനർജി, കോൺഗ്രസ് നേതാക്കളായ രാജീവ് ശുക്ല, ദീപേന്ദർ ഹൂഡ, എഐഎംഎഎം നേതാവ് അസദുദ്ദീൻ ഒവൈസി, ബിജെപിയുടെ അപരാജിത സാരംഗി, അരുൺ ഗോവിൽ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയോടാണ് വിദേശകാര്യ സെക്രട്ടറി ഓപ്പറേഷനെ സിന്ദൂറുമായി ബന്ധപ്പെട്ട് വിശദീകരിച്ചത്. വളരെ സമഗ്രവും വിപുലവുമായ ചർച്ചയായിരുന്നു നടന്നതെന്ന് ശശി തരൂർ എംപി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിദേശകാര്യ സെക്രട്ടറിക്കെതിരെ അനാവശ്യമായ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്രമേയം അവതരിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഒരു പ്രമേയവും ഉണ്ടാകരുതെന്ന് അദ്ദേഹം തന്നെ അഭ്യർഥിച്ചു. വിക്രം മിസ്രി രാജ്യത്തിന് വേണ്ടി മികച്ച സേവനം ചെയ്തു. നാമെല്ലാവരും അദ്ദേഹത്തോടൊപ്പം നിൽക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം പരമ്പരാഗത രീതിയിൽ ഉള്ളതായിരുന്നുവെന്നും ആണവായുധവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു. പാകിസ്താൻ ചൈനീസ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ചോ എന്ന എംപിമാരുടെ ചോദ്യത്തിന് അതിൽ കാര്യമില്ലെന്നും ഇന്ത്യ വിജയകരമായി പാക് എയർബേസുകൾ ആക്രമിച്ചുവെന്നും വിക്രം മിസ്രി മറുപടി നൽകി.
അതേസമയം പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടോ എന്ന കാര്യത്തിൽ വിക്രം മിസ്രി പ്രതികരിച്ചില്ല.ഇന്ത്യ - പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതിനിടെയാണ് വിദേശകാര്യ മന്ത്രായത്തിൻ്റെ വിശദീകരണം. വെടിനിർത്തൽ ആവശ്യപ്പെട്ടു ഇന്ത്യൻ ഡിജിഎംഒയെ സമീപിച്ചത് പാകിസ്താൻ ഡിജിഎംഒ ആണെന്നും വിക്രം മിസ്രി വ്യക്തമാക്കി.
Find out more: