എന്റെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകൾ; ഭർത്താവിന്റെ ജന്മദിനം ആഘോഷമാക്കി സ്വാസിക! ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ പ്രേമിന്റെ 33 ആം ജന്മദിനം ആഘോഷിക്കുകയാണ് സ്വാസിക ഇന്ന്. പ്രേമിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒരു ആശംസ കുറിപ്പും സ്വാസിക പങ്കുവച്ചിട്ടുണ്ട്.ഈ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു നടി സ്വാസിക വിജയ് വിവാഹിതയായത്. സീരിയൽ താരമായ പ്രേം ജേക്കബ് ആണ് സ്വാസികയെ വിവാഹം ചെയ്തത്. പലരും തന്നോട് പ്രേം തന്നെക്കാൾ ഇളയതാണോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന് സ്വാസിക മുൻപ് പറഞ്ഞിട്ടുണ്ട്. താൻ പ്രേമിനെക്കാൾ മുൻപ് അഭിനയത്തിൽ വന്നയാളാണ് അതുകൊണ്ടാണ് ആളുകൾക്ക് ഇങ്ങിനെ ഒരു സംശയം വന്നത്. പ്രേം അഭിനയത്തിലേക്ക് എത്തിയിട്ട് അധികകാലം ആയിട്ടില്ല.






പ്രേമിനെക്കണ്ടാൽ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഉണ്ട്, ചേച്ചിയേക്കാൾ ഇളയതാണോ എന്നൊക്കെ പറയുന്നത് കേട്ട് വേണമെങ്കിൽ ടെൻഷൻ ആവാം. പക്ഷെ അതൊന്നും ശ്രദ്ധിക്കാറില്ല, പ്രേം തന്നെക്കാൾ ഒരു വയസിനു മൂത്തത് ആണെന്ന് മാന്യമായി മറുപടി പറഞ്ഞ് അത് അവസാനിപ്പിക്കും എന്നായിരുന്നു സ്വാസിക പറഞ്ഞത്."സൗഹൃദം, അല്ലെങ്കിൽ പ്രണയം എന്നൊന്നും ആദ്യം തോന്നിയിട്ടില്ല. ആദ്യമൊരു സ്പാർക്ക് തോന്നിയത് എനിക്കാണ്. ഞാനത് ആദ്യമേ പ്രേമിനോട് തുറന്നു പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല. പ്രേമിന്റെ കൂടെ ഇരിക്കുമ്പോൾ ഒരു സമാധാനവും സന്തോഷവുമൊക്കെ തോന്നുന്നുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. കുറേ കാലം കഴിഞ്ഞിട്ടാണ് പ്രേം എനിക്കതിനുള്ള മറുപടി നൽകുന്നത്. സ്വാസിക എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നാണ് പ്രേം പറഞ്ഞത്.





അല്ലാതെ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒന്നുമായിരുന്നില്ല. പ്രേമിനും ഓക്കേ ആണെന്ന് തോന്നിയപ്പോൾ ഞങ്ങൾ പ്രണയവുമായി മുൻപോട്ട് പോവുകയായിരുന്നു." എന്നായിരുന്നു ഇവരുടെ പ്രണയത്തെ കുറിച്ച് മുൻപ് സ്വാസിക പറഞ്ഞിട്ടുള്ളത്.

പ്രേമിന്റെ ചേട്ടൻ ശ്യാം ജേക്കബും നടനാണ്. ക്രിസ്ത്യാനിയായ പ്രേമിനെ വിവാഹം കഴിക്കുന്നതിൽ തന്റെ വീട്ടിൽ അമ്മയ്ക്കൊക്കെ ആദ്യം ടെൻഷൻ ഉണ്ടായിരുന്നതായി സ്വാസിക പറഞ്ഞിട്ടുണ്ട്. പ്രണയത്തിലാണെന്ന് ഒരു സൂചന പോലും തരാതെയാണ് സ്വാസിക തന്റെ വിവാഹത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. തമിഴിലും തെലുങ്കിലുമായി സീരിയലുകളിൽ സജീവമാണ് പ്രേം.






"എന്റെ ഹൃദയത്തിന്റെ രാജാവിന്, എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ" എന്നാണ് പ്രേമിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സ്വാസിക കുറിച്ചത്. ബീന ആന്റണി, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, സീരിയൽ താരം ദീപൻ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസ് എന്നിങ്ങിനെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ആണ്‌ പ്രേമിന് ജന്മദിന ആശംസയുമായി ഈ പോസ്റ്റിനു താഴെ എത്തുന്നത്.

మరింత సమాచారం తెలుసుకోండి: