'സ്നേഹത്തിനും ചേർത്തുപിടിക്കലിനും നന്ദിയറിയിച്ചു ഫിറോസ് കുന്നുംപറമ്പിൽ! തൻറെ മികച്ച പ്രകടനത്തിനു സഹായിച്ച സഹപ്രവർത്തകർക്ക് നന്ദി പറയുന്നുവെന്നും ഇത് വിജയത്തിൻ്റെ തുടക്കം മാത്രമാണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തവനൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥിയും സന്നദ്ധപ്രവർത്തകനുമായ ഫിറോസ് കുന്നുംപറമ്പിൽ.



  "തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ ,നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി. എൽഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എൻറെ സഹപ്രവർത്തകർക്ക്. ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും." ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. "ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും", ഫിറോസ് കുന്നുംപറമ്പിൽ വ്യക്തമാക്കി.




 എൽഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും ഇടതുമുന്നണി സ്ഥാനാർഥിയെ തുച്ഛയമായ ലീഡിന് പരാജയപ്പെടുത്തിയത് മികച്ച നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ കെടി ജലീൽ വിജയിച്ചതായി ഉറപ്പായതിനു പിന്നാലെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിൻ്റെ പ്രതികരണം. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കെടി ജീലിലിന് ഇത്തവണത്തെ വിജയം വലിയ ആശ്വാസമാണ്. പ്രചാരണത്തിനിടെ ഫിറോസ് കുന്നുംപറമ്പിലും നിരവധി ആരോപണങ്ങളിൽപ്പെട്ടിരുന്നു.




മലപ്പുറം ജില്ലയിൽ ശക്തമായ മത്സരം നടന്ന തവനൂരിൽ മന്ത്രി കെടി ജലീൽ 3066 വോട്ടുകൾക്കാണ് വിജയിച്ചതെന്നാണ് ഏറ്രവും പുതിയ റിപ്പോർട്ടുകൾ. മണ്ഡലം രൂപീകരിച്ച് രണ്ട് തവണയും മത്സരിച്ച് വിജയിച്ച ഐഎൻഎൽ സ്ഥാനാർഥി കെടി ജലീലിനെതിരെ ഇക്കുറി യുഡിഎഫ് രംഗത്തിറക്കിയത് സന്നദ്ധ പ്രവർത്തകൻ കൂടിയായ ഫിറോസ് കുന്നുംപറമ്പിലിനെയായിരുന്നു. വോട്ടെണ്ണലിൻ്റെ എല്ലാ ഘട്ടത്തിലും ഇരുമുന്നണികളും തമ്മിൽ ശക്തമായ മത്സരമായിരുന്നു മണ്ഡലത്തിൽ നടന്നത്. ഒടുവിൽ ചെറിയ ഭൂരിപക്ഷത്തിന് കെടി ജലീൽ മത്സരിച്ചു വിജയിക്കുകയായിരുന്നു. അതേസമയം മലപ്പുറത്ത് തവനൂരിൽ കെ ടി ജലീലിന് അപ്രതീക്ഷിത വിജയം. യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്.



അവസാന നിമിഷം വരെ ഫിറോസ് കുന്നംപറമ്പലിനായിരുന്നു ജയ സാധ്യത കൽപ്പിച്ചിരുന്നത്. 3066 വോട്ടുകൾക്കാണ് ജലീലിന്റെ ജയം. വോട്ടെണ്ണലിന്റെ അവസാനം വരെ ജലീലിനെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ ഫിറോസ് കുന്നംപറമ്പിലിനായി.

Find out more: