കേന്ദ്രനയത്തിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ. മെയ് 1 മുതൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് 19 വാക്സിൻ ലഭ്യമാക്കാനുള്ള തീരുമാനത്തിനെതിരെയാണ് പശ്ചിമ ബംഗാൾ സർക്കാരിൻ്റെ നിർണായക നടപടി. വാക്സിനു പല വില ഈടാക്കാൻ കമ്പനികളെ അനുവദിക്കുന്ന കേന്ദ്രനയത്തിനെതിരെയാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. കേന്ദ്രസർക്കാരിൻ്റെ മൂന്നാം ഘട്ട വാക്സിനേഷൻ നയത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. സാർവത്രികമായി കൊവിഡ് 19 വാക്സിൻ ലഭ്യമാക്കേണ്ട സാഹചര്യത്തിലും രാജ്യത്ത് വാക്സിനുകൾക്ക് ഗുരുതര ക്ഷാമം നേരിടുന്നുണ്ടെന്ന് തൃണമൂൽ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ സൗജന്യമായി സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. വാക്സിൻ വിതരണം വികേന്ദ്രീകൃതമാക്കമമെന്നും വിതരണം വൈകിപ്പിക്കരുതെന്നുമാണ് ഹർജിയിലെ ആവശ്യം. നിലവിലുള്ള "ഉദാരവത്കൃതവും വേഗമേറയിതുമായ മൂന്നാം ഘട്ട കൊവിഡ് 19 വാക്സിനേഷൻ നയം" എടുത്തു നീക്കണമെന്നാണ് ഹർജിയിലെ സുപ്രധാന ആവശ്യം.




 16 വാക്സിൻ നിർമാതാക്കളിൽ നിന്നായി രാജ്യത്തെ മുഴുവൻ പേർക്കും നൽകാനുള്ള 100 ശതമാനം വാക്സിനും വാങ്ങി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും തുല്യമായി വീതിക്കുകയും വികേന്ദ്രീകൃതമായി വിതരണം നടത്തുകയും ചെയ്യണമെന്ന് തൃണമൂൽ സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്ത് എല്ലാവർക്കും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്സിൻ ലഭിക്കാനായി കേന്ദ്രസർക്കാർ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വാക്സിൻ നിർമാതാക്കളിൽ നിന്ന് ഒറ്റ ഓർഡർ നൽകി ആവശ്യമായ വാക്സിൻ ബുക്ക് ചെയ്യണമെന്നും പശ്ചിമ ബംഗാൾ സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്ത് ഹെർഡ് ഇമ്മ്യൂണിറ്റി ആർജിക്കുന്നതിനായി പ്രായപൂർത്തിയായ ജനസംഖ്യയിൽ 70 ശതമാനം പേർക്കും വാക്സിൻ എത്തിക്കണമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി 140 കോടി ഡോസ് വാക്സിനാണ് ആവശ്യമുള്ളത്. എന്നാൽ നിലവിലെ വാക്സിൻ നയം വാക്സിനേഷൻ്റെ അടിസ്ഥാനപരമായ ലക്ഷ്യത്തിനു തന്നെ എതിരാണെന്നും ഇങ്ങനെ പോയാൽ ഹെർഡ് ഇമ്മ്യൂണിറ്റി ആർജിക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.



    നിലവിലെ നയം അനുസരിച്ച് ഓരോ സംസ്ഥാനങ്ങളും വാക്സിൻ ലഭിക്കാനായി മറ്റുള്ളവരോടു മത്സരിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഹർജിയിൽ വ്യക്തമാക്കി. വാക്സിനു പല വില ഈടാക്കുന്ന സംവിധാനം എടുത്തു നീക്കണമെന്നും ഒരു ഡോസ് വാക്സിന് പരമാവധി വില 150 രൂപയാക്കി നിജപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കൊവിഡ് 19 സംബന്ധിച്ച വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹർജിയും കോടതിയിലെത്തുന്നത്.വാക്സിനു പല വില ഈടാക്കുന്ന സംവിധാനം എടുത്തു നീക്കണമെന്നും ഒരു ഡോസ് വാക്സിന് പരമാവധി വില 150 രൂപയാക്കി നിജപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 



  കൊവിഡ് 19 സംബന്ധിച്ച വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹർജിയും കോടതിയിലെത്തുന്നത്. പണം അഡ്വാൻസായി നൽകിയിട്ടും ഇതുവരെ സംസ്ഥാനത്തിന് ഒരു ഡോസ് പോലും വാക്സിൻ ലഭിച്ചിട്ടില്ല. എന്നു വാക്സിൻ നൽകുമെന്നു പോലും കമ്പനികൾ ഉറപ്പു നൽകുന്നില്ല. എന്നാൽ സംസ്ഥാനത്തെ ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതിനോടകം വാക്സിൻ ലഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. ഏപ്രിൽ 29ന് പശ്ചിമ ബംഗാൾ സർക്കാർ 1 കോടി ഡോസ് വീതം കൊവിഷീൽഡ് വാക്സിനും കൊവാക്സിനും ഓർഡർ നൽകിയിരുന്നതായും വാക്സിന് യഥാക്രമം 300 രൂപയും 600 രൂപയും നൽകേണ്ടി വന്നതായും സർക്കാർ ചൂണ്ടിക്കാട്ടി.

Find out more: