"അയ്യേ ലിപ്സ്റ്റിക് ഇട്ടൊ?" എന്ന മലയാളി ചോദ്യത്തിന് അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗർ സോങ്ങ് റൈറ്ററുടെ 'ഫെൻറിബ്യുട്ടീ' ബ്രാൻറിലെ 'യൂണിവേഴ്സൽ റെഡ് ലിപ്സ്റ്റിക്' ഇട്ട് പോയത്. ആ 'റെഡ് ലിപ്സ്റ്റിക്' എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥമായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക എന്ന് കുറിച്ചുകൊണ്ടാണ് താൻ പുരട്ടിയ ലിപ്സിറ്റിക്കിനെ കുറിച്ച് നടി പറഞ്ഞിരിക്കുന്നത്. കറുത്ത തൊലിയുള്ള സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കൻ റാപ്പറായ റോക്കി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചുവന്ന ലിപസ്റ്റിക് വെളുത്ത തൊലിയുള്ളവർക്ക് മാത്രമാണ് ചേരുന്നതെന്നുള്ള വ്യർത്ഥമായ ധാരണകൾക്കെതിരെയുള്ള നിലപാട് കൂടിയാണ് ഗായിക റിഹാനയുടെ ഉടമസ്ഥതയിലുള്ള ഫെൻറിബ്യൂട്ടി എന്ന ബ്രാൻഡിലുള്ള ചുവന്ന ലിപ്സ്റ്റിക്ക് താൻ ഉപയോഗിച്ചതെന്ന് കനി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.
ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കിൽ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്നൊക്കെ അന്നവർ പറഞ്ഞത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, ഇത് സംബന്ധിച്ച ലേഖനം പങ്കുവെച്ച് കനി കുറിച്ചിരിക്കുകയാണ്. ആ ചുണ്ടുകൽ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നും മറച്ചുപിടിക്കേണ്ടതാണെന്നുമൊക്കെയുള്ള ധാരണയാണ് റാപ്പറുടെ പരാമർശം പോലും ധ്വനിപ്പിക്കുന്നത്. നിറത്തിൻറെയൊന്നും വേർതിരിവില്ലാതെ എല്ലാ നിറത്തിലുമുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന മേക്കപ്പ് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പോപ് ഗായികയായ റിഹാന ഫെൻറി ബ്യൂട്ടി ആരംഭിച്ചത്, ആ ബ്രാൻഡാണ് താൻ പുരട്ടിയതെന്നും താരം കുറിച്ചിരിക്കുകയാണ്. പലപ്പോഴും പരിഹസിക്കപ്പെടുകയും സെക്ഷ്വലെെസ് ചെയ്യപ്പെടുകയും ചെയ്യാറുള്ളവയാണ് കറുത്ത സ്ത്രീകളുടെ ചുണ്ടുകൾ.
click and follow Indiaherald WhatsApp channel