സിപിഎം തോറ്റ എല്ലാ മണ്ഡലങ്ങളെ കുറിച്ചും എംഎം മണിക്ക് ഇതേ അഭിപ്രായമാണോ; സലിം മടവൂർ! ജനതാദൾ മത്സരിച്ചത് കൊണ്ടാണ് രമ ജയിച്ചതെന്ന് മുഖ്യമന്ത്രിയോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററോ ഇതേവരേ പറഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ടവർ പറഞ്ഞാൽ പ്രതികരിക്കാമെന്നും സലിം മടവൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വടകര നിയമസഭാ മണ്ഡലത്തിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് കെ.കെ. രമ വിജയിച്ചതെന്നഎം.എം. മണി എംഎൽഎയുടെ പരാമർശത്തെ തള്ളി ലോക് താന്ത്രിക്ക് ജനതാദൾ. ഇത് സി.പി.എം നേതൃത്വത്തിൻ്റെ അഭിപ്രായമാണെന്ന് കരുതുന്നില്ലെന്ന് എൽജെഡി നേതാവ് സലിം മടവൂർ പ്രതികരിച്ചു.
ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽ.ജെ.ഡി പ്രവർത്തകർ എൽ.ഡി.എഫിനു വേണ്ടി പ്രവർത്തിക്കാതിരിക്കുകയോ വോട്ടു ചെയ്യാതിരിക്കുകയോ ചെയ്തുവെന്ന് എം.എം മണിക്ക് പരാതിയുണ്ടെങ്കിൽ പറയണം. തിരുത്താനും നടപടിയെടുക്കാനും എൽ.ജെ.ഡി തയാറാണെന്ന് സലിം മടവൂർ വ്യക്തമാക്കി. കൂടിയും കുറഞ്ഞുമായി 137 നിയോജക മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി എൽ.ജെ.ഡി പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്തത് കൊണ്ടാണ് എൽ.ഡി.എഫ് 3 സീറ്റുകൾ എൽ.ജെ.ഡിക്ക് മത്സരിക്കാൻ നൽകിയതും സി.പി.എം അടക്കമുള്ള എൽ.ഡി.എഫ് കക്ഷികൾ പ്രവർത്തിച്ചതും വോട്ടു ചെയ്തതും.വടകരയിൽ എൽ.ഡി.എഫ് കണക്കുകളിൽ നിന്ന് വിഭിന്നമായി ചില സി.പി.എം ശക്തികേന്ദ്രങ്ങളിൽ രമ വോട്ടുപിടിച്ചിട്ടുണ്ട്.
നേരത്തെ വേറിട്ട് ഒറ്റക്ക് മത്സരിച്ചിരുന്ന ആർ.എം.പി ഇത്തവണ യു.ഡി.എഫിൻ്റെ പിന്തുണയോടെ മത്സരിച്ചപ്പോൾ ചില ബൂത്തുകളിലെ എൽ.ഡി.എഫ് വോട്ടുചോർന്നു. ഇതേക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കേ എൽ.ഡി.എഫിലെ ഘടകകക്ഷിയായ എൽ.ജെ.ഡിയെ പ്രതിസ്ഥാനത്ത് നിറുത്തുന്നത് ശരിയല്ല. സി.പി.എമ്മും മറ്റു ഘടകകക്ഷികളും തോറ്റ മണ്ഡലങ്ങളിലും എം.എം മണിക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്നറിയാൻ താൽപര്യമുണ്ടെന്നും സലിം മടവൂർ കൂട്ടിച്ചേർത്തു.
വടകര നിയമസഭാ മണ്ഡലത്തിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് കെ.കെ. രമ വിജയിച്ചതെന്നഎം.എം. മണി എംഎൽഎയുടെ പരാമർശത്തെ തള്ളി ലോക് താന്ത്രിക്ക് ജനതാദൾ. ഇത് സി.പി.എം നേതൃത്വത്തിൻ്റെ അഭിപ്രായമാണെന്ന് കരുതുന്നില്ലെന്ന് എൽജെഡി നേതാവ് സലിം മടവൂർ പ്രതികരിച്ചു. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽ.ജെ.ഡി പ്രവർത്തകർ എൽ.ഡി.എഫിനു വേണ്ടി പ്രവർത്തിക്കാതിരിക്കുകയോ വോട്ടു ചെയ്യാതിരിക്കുകയോ ചെയ്തുവെന്ന് എം.എം മണിക്ക് പരാതിയുണ്ടെങ്കിൽ പറയണം. തിരുത്താനും നടപടിയെടുക്കാനും എൽ.ജെ.ഡി തയാറാണെന്ന് സലിം മടവൂർ വ്യക്തമാക്കി.
Find out more: