ആകാശ് തില്ലങ്കേരിയുടെ പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്ന് എം വി ജയരാജൻ! ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ കക്കൂസിൽ ഇരുന്ന് മാത്രം കാണാവുന്നതാണ്. സിപിഎം തില്ലങ്കേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണമുന്നയിച്ച ആകാശ് തില്ലങ്കേരിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി എം വി ജയരാജൻ.  മാധ്യമങ്ങൾ പാർട്ടിയെ വിമർശിക്കുന്നതിൽ തെറ്റില്ല. തെറ്റുണ്ടെങ്കിലും മാധ്യമങ്ങൾ പാർട്ടിയെ വിമർശിക്കണം. പക്ഷേ അവർ പറയുന്ന കാര്യങ്ങൾ ശരിയായിരിക്കണമെന്നും വ്യാജ വാർത്തകളുണ്ടാക്കരുതെന്നും എം വി ജയരാജൻ പറഞ്ഞു. പാർട്ടി ഒരു ക്വട്ടേഷൻ സംഘത്തെയും അനുകൂലിക്കുന്നതില്ല.





  ഇവരെയൊക്കെ നേരത്തെ തള്ളി പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആകാശ് തില്ലങ്കേരി പേരിനൊപ്പമുളള തില്ലങ്കേരി അങ്ങ് മാറ്റണം. ഇവരെയൊക്കെ വളർത്തുന്നത് ചില മാധ്യമങ്ങളാണ്. കണ്ടാമൃഗത്തെക്കാൾ ചർമബലമുള്ളവരാണ് കേരളത്തിലെ മാധ്യമങ്ങളെന്നും എം വി ജയരാജൻ പരിഹസിച്ചു. ആകാശ് തില്ലങ്കേരിയെ തളളി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും രംഗത്തുവന്നു. തില്ലങ്കേരിയിൽ 37ബ്രാഞ്ചു സെക്രട്ടറിമാരുണ്ട്.520ബ്രാഞ്ച് അംഗങ്ങളുമുണ്ട്. അവർ ദൈനദിന പ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ കയറി പ്രവർത്തനം നടത്തുന്നവരാണ്. അവരാണ് ഈ പാർട്ടിയുടെ മുഖമെന്നും ആകാശ് തില്ലങ്കേരിയല്ലെന്നും പി. ജയരാജൻ പറഞ്ഞു.





സിപിഎം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ആകാശ് തില്ലങ്കേരിയും കൂട്ടാളികളും രംഗത്തു വന്നതോടെയാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർത്തത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറും പ്രസംഗത്തിനിടെ ആകാശ് തില്ലങ്കേരിയെ പേരെടുത്തു പറഞ്ഞ് രൂക്ഷമായി വിമർശിച്ചു. എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഞാൻ ജില്ലാസെക്രട്ടറിയായിരുന്ന കാലത്താണ് അതുമായി ബന്ധമുളള ആകാശ് ഉൾപ്പെടെയുളളവരെ പാർട്ടി പുറത്താക്കിയത്. 



പിന്നീട് പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത ചില കേസുകളിലും അദ്ദേഹം പ്രതിയായി. ചില കളളക്കേസുകളുണ്ടാവാം. എടയന്നൂരിലെ സംഭവം പാർട്ടി തളളിപറയുകയും ആ കേസിൽ ഉൾപ്പെട്ടവരെ പുറത്താക്കിയതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരുവിധ ക്വട്ടേഷൻ പ്രവർത്തനങ്ങളെയും ഈ പാർട്ടി അംഗീകരിക്കുന്നില്ല. പാർട്ടി സംരക്ഷിക്കുന്നില്ലെന്നു പറഞ്ഞു പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല.തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശല്ല.

Find out more: