പത്ത് ലക്ഷം കൊണ്ട് അഞ്ചുകോടി കടം എങ്ങനെ തീർക്കാനാകും; എംഎൽഎ ഗണേഷ് കുമാർ! അഞ്ചുകോടി രൂപ കടമുള്ളയാൾ അത് തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ പത്മകുമാർ നൽകിയ മൊഴി വിശ്വസിക്കാനാകില്ലെന്ന് കെബി ഗണേഷ്‌കുമാർ എംഎൽഎ. 'കേരള പോലീസ് ഇക്കാര്യത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. കുഞ്ഞിനെ ദൂരേയ്ക്ക് കൊണ്ടുപോകുന്നത് തടയുന്നതിൽ പോലീസിനെപ്പോലെ തന്നെ മാധ്യമങ്ങളും നന്നായി സഹായിച്ചു. ഈ വാർത്ത ആദ്യം വരുന്നത് എന്റെ അടുത്തേക്കാണ്. ഇത് രഹസ്യമായി വെളിയിൽ പറഞ്ഞുകൊടുത്തതും ഞാനാണ്.
കാരണം പോലീസ് അന്വേഷിക്കാൻ തുടങ്ങിയെങ്കിലും ജനങ്ങൾ അറിഞ്ഞാൽ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാൻ പറ്റൂവെന്ന് മനസിലായി', ഗണേഷ്‌കുമാർ പറഞ്ഞു. 'അഞ്ചുകോടി കടമുള്ളയാൾ സാധാരണക്കാരന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ചോദിച്ചത് വിശ്വസിക്കാനാകില്ല. കേരളത്തിലെ ഏത് കുറ്റകൃത്യമാണ് പിടിക്കപ്പെടാത്തത്. ഒരുപക്ഷേ ഇത് മാധ്യമങ്ങളിലൂടെ പുറത്തെത്തിയില്ലായിരുന്നെങ്കിൽ ആ കുടുംബം ഭയന്ന് പണം നൽകിയേനെ. പക്ഷേ, അപ്പോഴേക്കും പോലീസും മാധ്യമങ്ങളും നാട്ടുകാരും രംഗത്തെത്തിയതോടെ എല്ലാം കൈവിട്ടുപോയി'. എംഎൽഎ വ്യക്തമാക്കി. 'ഭാര്യയും മക്കളുമല്ല ആരുപറഞ്ഞാലും ക്രിമിനൽ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കരുത്. ഏത് ക്രൈമും പിടിക്കപ്പെടുമെന്ന് അതിന് ഇറങ്ങിത്തിരിച്ചവർ ഓർക്കണം'.
രണ്ടുകോടിയുടെ കടം തീർക്കാൻ പത്തുലക്ഷം ചോദിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് മണ്ടത്തരമല്ലേ. അത് എങ്ങനെ വിശ്വസിക്കു?. പത്ത് ലക്ഷം കൊണ്ട് അഞ്ചുകോടി കടം എങ്ങനെ തീർക്കാനാണ്? പലിശ അടയ്ക്കാൻ പോലും തികയില്ല. ഇത്തരം മണ്ടൻ ബുദ്ധികളുമായി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇറങ്ങരുത്. ഈ മണ്ടത്തരത്തിനാണ് ഒരു വർഷം പ്ലാൻ ചെയ്തത്. ഇയാൾക്ക് അഞ്ച് പശുവുണ്ടെന്നാണ് പറയുന്നത്. അവയെ വിറ്റാൽ രണ്ട് ലക്ഷം കിട്ടില്ലേ? രണ്ട് കാറുണ്ട്. വീട് വിറ്റാൽ കടത്തിന്റെ പകുതി തീരില്ലേ?
ഏത് ക്രൈമും പിടിക്കപ്പെടുമെന്ന് ഇത്തരം മണ്ടത്തരങ്ങൾക്ക് ഇറങ്ങുന്നവർ ഓർക്കണം, ഗണേഷ് കുമാർ പറഞ്ഞു. 'വാർത്ത വന്നാൽ കടകളിലും മറ്റും ആളുകൾ അലേർട്ട് ആകും. അതിന് ഏറ്റവും നല്ലത് മാധ്യമങ്ങളാണെന്ന് തോന്നിയാണ് വാർത്തയാക്കണമെന്ന് പറഞ്ഞത്. അപ്പോൾത്തന്നെ വാർത്തയായി. മാധ്യമങ്ങൾ രംഗത്തുവന്നതോടെ ജനങ്ങൾ ജാഗരൂകരായി. അതാണ് ഗുണം ചെയ്തതെന്ന് ഇന്ന് എഡിജിപി പറയുകയുണ്ടായി', എംഎൽഎ വ്യക്തമാക്കി.
Find out more: