കാനഡയും യുഎസും നിലപാട് കടുപ്പിച്ചു; ഇന്ത്യയിൽ നിന്ന് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ്! കാനഡ, യുഎസ്, യുകെ തുടങ്ങിയ മുൻനിര രാജ്യങ്ങളിലെ വിദേശ സർവകലാശാലകളിൽ പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കാനഡ,യുകെ കുടിയേറ്റ നയങ്ങളും വിദ്യാർത്ഥികളെ ബാധിച്ചു. ഇന്ത്യൻ എക്സ്പ്രസാണ് ഏറ്റവും പുതിയ സർവേ നടത്തിയത്. രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളും ഫീസ് ഉയർന്നതും വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതാദ്യമായാണ് ഇത്രയും കുറവ്. കാനഡ ഒരുകാലത്ത് മിക്ക ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഹോട്ട്സ്പോട്ടായിരുന്നു.
യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് പകരം കോളേജുകൾ ഹ്രസ്വകാല കോഴ്സുകൾ വാഗ്ദാനം ചെയ്തിരുന്നതും വിദ്യാർത്ഥികൾക്ക് ആകർഷകമായി. തൊഴിൽ അധിഷ്ഠിത ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും വാഗ്ദാനം ചെയ്യുന്ന നിരവധി കോളേജുകളുണ്ട്. 2023-ൽ സർവകലാശാലാ തലത്തിൽ ബാച്ചിലേഴ്‌സ് പ്രോഗ്രാമുകളിൽ പഠനത്തിനെത്തിയവർ താരതമ്യേന കൂടുതലുമായിരുന്നു. ബിരുദ പഠനത്തിന് ഏകദേശം 16,000 സ്റ്റഡി പെർമിറ്റുകൾ നൽകിയപ്പോൾ ബിരുദാനന്തര പഠനത്തിന് 15,640 പെർമിറ്റുകൾ മാത്രമാണ് നൽകിയത്. യുകെയിൽ പഠിക്കാൻ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും 26 ശതമാനം കുറവ് രേഖപ്പെടുത്തി. യുകെ ഹോം ഓഫീസിന്റെ കണക്കുകൾ പ്രകാരം ഇന്ത്യക്കാർക്ക് നൽകിയ സ്പോൺസർ ചെയ്ത സ്റ്റുഡന്റ് വിസകൾ 88,732 ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം സ്റ്റുഡൻ്റ് വിസ നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞിട്ടും, കാനഡയിലും യുഎസിലും പഠനത്തിനായെത്തിയ വിദ്യാർത്ഥികളുടെ എണ്ണം ചൈനീസ് വിദ്യാർത്ഥികളേക്കാൾ കൂടുതലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മുൻവർഷവുമായി ഒരു താരതമ്യം. 2023 ജനുവരി ഡിസംബർ കാലയളവിൽ കാനഡയിലേക്ക് പഠിക്കാൻ പോയത് 2.7 ലക്ഷം വിദ്യാർത്ഥികൾ
2024-ൽ ഇത് 1.89 ലക്ഷമായി കുറഞ്ഞു.
2023-ൽ 1.19 ലക്ഷം വിദ്യാർത്ഥികൾ യുകെയിൽ പഠനത്തിന് എത്തി
. 2024-ൽ ഇത് 88,732 ആയി കുറഞ്ഞു.
യുഎസിൽ 2023-ൽ 1.3 ലക്ഷം വിദ്യാർത്ഥികൾ പഠനത്തിന് എത്തി
2024-ൽ എത്തിയത് 80,875 കുട്ടികൾ മാത്രം 2024-ൽ വിദ്യാർത്ഥികളുടെ ഹോട്ട് സ്പോട്ടായിരുന്ന പ്രധാന രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണമാണ് കുറഞ്ഞത്.
25 ശതമാനമാണ് വിദ്യാർത്ഥികളുടെ എണ്ണത്തിലെ ഇടിവ്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ ഡാറ്റ പ്രകാരം കാനഡയിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 32 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റഡി പെർമിറ്റുകളും കുറഞ്ഞു. 2.78 ലക്ഷത്തിൽ നിന്ന് 1.89 ലക്ഷമായി ആണ് പുതിയ പെർമിറ്റുകളുടെ എണ്ണം കുറഞ്ഞത്. 2023 നും 2024 നും ഇടയിൽ അമേരിക്കയിൽ പഠിക്കാനെത്തിയവരുടെ എണ്ണത്തിൽ 34 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതാദ്യമായാണ് ഇത്രയും കുറവ്. കാനഡ, യുഎസ്, യുകെ തുടങ്ങിയ മുൻനിര രാജ്യങ്ങളിലെ വിദേശ സർവകലാശാലകളിൽ പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കാനഡ,യുകെ കുടിയേറ്റ നയങ്ങളും വിദ്യാർത്ഥികളെ ബാധിച്ചു. ഇന്ത്യൻ എക്സ്പ്രസാണ് ഏറ്റവും പുതിയ സർവേ നടത്തിയത്.
Find out more: