ട്രെയിനുകളിൽ എടിഎം സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ! ഇനി ട്രെയിൻ യാത്രയ്ക്കിടയിലും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും.ഇന്ത്യൻ റെയിൽവേ ഇതാ ട്രെയിനിനകത്ത് തന്നെ എടിഎം സ്ഥാപിച്ച് കഴിഞ്ഞു. രാജ്യത്ത് ഇതാദ്യമായാണ് ട്രെയിനിനകത്ത് എടിഎം നിലവിൽ വന്നിരിക്കുന്നത്. ട്രെയിൻ കടന്നുപോകുന്ന ചിലയിടങ്ങളിൽ മോശം സിഗ്നലുകൾ മൂലം നെറ്റ്‌വർക്ക് തകരാറുകൾ നേരിടേണ്ടി വന്നിരുന്നു. യാത്രയ്ക്കിടയിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ട്രെയിൻ യാത്രയ്ക്കിടയിൽ തന്നെ യാത്രക്കാർക്ക് പണം പിൻവലിക്കാവുന്ന തരത്തിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്. ട്രെയിനിലെ എടിഎമ്മിൻ്റെ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചിട്ടുണ്ട്. ട്രെയിനിൽ എടിഎം സുരക്ഷ കണക്കിലെടുത്ത് ഷട്ടർ സംവിധാനവും സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ട്രെയിനിലെ എടിഎമ്മിൻ്റെ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചിട്ടുണ്ട്. ട്രെയിനിൽ എടിഎം സുരക്ഷ കണക്കിലെടുത്ത് ഷട്ടർ സംവിധാനവും സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ട്രെയിനിലെ എടിഎം സംവിധാനം യാത്രക്കാർ ഏറ്റെടുക്കുകയാണെങ്കിൽ കൂടുതൽ ട്രെയിനുകളിൽ സംവിധാനം അവതരിപ്പിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഒരു ട്രെയിനിൽ ഒരു എടിഎം എന്ന നിലയിലാണ് എസി കോച്ചിൽ എടിഎം സ്ഥാപിച്ചിട്ടുള്ളത്.
ഈ ട്രെയിനിലെ എടിഎം സംവിധാനം യാത്രക്കാർ ഏറ്റെടുക്കുകയാണെങ്കിൽ കൂടുതൽ ട്രെയിനുകളിൽ സംവിധാനം അവതരിപ്പിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഒരു ട്രെയിനിൽ ഒരു എടിഎം എന്ന നിലയിലാണ് എസി കോച്ചിൽ എടിഎം സ്ഥാപിച്ചിട്ടുള്ളത്. ട്രെയിനിലെ മറ്റ് 22 കോച്ചുകളിലെയും യാത്രക്കാർക്ക് ഇതിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകളും ഈ എടിഎമ്മിലൂടെ യാത്രക്കാർക്ക് ലഭിക്കുന്നുണ്ട്. ഇതേ റേക്ക് ഉപയോഗിച്ച് സർവീസ് നടത്തുന്നതിനാൽ പഞ്ചവതി എക്‌സ്പ്രസിലെ എടിഎം സംവിധാനം മുംബൈ - ഹിംഗോലി ജനശതാബ്ദി എക്‌സ്പ്രസിലും ലഭ്യമാകും. മുംബൈ - മൻമദ് പഞ്ചവതി എക്‌സ്പ്രസിലെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ബുസാവൽ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് ഈ നടപ്പിലാക്കുന്നത്. എടിഎം സ്ഥാപിച്ചുള്ള ട്രെയിനിൻ്റെ പരീക്ഷണയോട്ടം വിജയകരമായിരുന്നെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. സെൻട്രൽ റെയിൽവേയാണ് വിപ്ലവകരമായ ഈ മാറ്റത്തിന് പിന്നിൽ. മുംബൈ - മൻമദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയ്‌സ് ഇന്നൊവേറ്റീവ് ആൻഡ് നോൺ ഫെയർ റവന്യു ഐഡിയാസ് സ്‌കീം (ഐഎൻഎഫ്ആർഐഎസ്) പദ്ധതിയുടെ ഭാഗമായാണ് ഈ എടിഎം നിലവിൽ വന്നിരിക്കുന്നത്.
Find out more: