ഡിമെൻഷ്യ മറവിയെ കുറിച്ചറിയാൻ ചില കാര്യങ്ങൾ! നാം പൊതുവേ അൽഷീമേഴ്‌സ് എന്നാണ് മറവി രോഗത്തെ പറയുക. അൽഷീമേഴ്‌സ് ആണ് 60 ശതമാനവും ഡിമൻഷ്യക്കു കാരണമാകുന്നത്. ഡിമൻഷ്യയുണ്ടാകുന്നത് തലച്ചോറിലെ കോശങ്ങൾ നശിക്കുമ്പോഴാണ്. ഇതിന് തുടക്കത്തിൽ തന്നെ പല ലക്ഷണങ്ങളും ശരീരം കാണിയ്ക്കും. ഇതു തിരിച്ചറിഞ്ഞാൽ ഈ രോഗം കീഴടക്കാതെയിരിയ്ക്കാൻ സഹായിക്കും. നല്ലതു പോലെ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ സാധിയ്ക്കാതെ വരുന്നു, പുതിയ കാര്യങ്ങൾ പഠിയ്ക്കാൻ ബുദ്ധിമുട്ട്, സമയത്തെ കുറിച്ചുള്ള ബോധം നഷ്ടപ്പെടുക, അറിയാവുന്ന കാര്യങ്ങളും വഴികളും മറക്കുക, പെട്ടെന്ന് ദേഷ്യം, സങ്കടം, അതു പോലെ ഗ്യാസ് ഓണാക്കി വച്ച് മറക്കുക, സാധനങ്ങൾ വച്ച് മറക്കുക എന്നിവയെല്ലാം ഇതിന്റെ ഉദാഹരണമാണ്. ഇത്തരം രോഗികളുടെ ഓർമയിൽ ഗ്യാപ് ഉണ്ടാകാം.



 ഇതിനാൽ തന്നെ പുറത്തു നിന്നും നോക്കുന്നയാൾക്ക്, കേൾക്കുന്നയാൾക്ക് അയാൾ കള്ളം പറയുന്നുവെന്നു തോന്നും. ഇതെല്ലാം ഏറെ തുടക്കമാണ്. മിനി മെന്റൽ സ്‌റ്റേറ്റ് എക്‌സാമിനേഷനിലൂടെ ഇത് കണ്ടെത്താം.ഡിമെൻഷ്യയല്ലാതെ ഇതു പോലെയുളള മറ്റ് രോഗങ്ങളുമുണ്ട്. പ്രായമാകുമ്പോൾ കേൾവി, കാഴ്ചക്കുറവ് എന്നിവ കാരണം ഉളളതായി നമുക്കു തോന്നും. ഡിപ്രഷൻ ഉണ്ടാകാം. ഇതും ചിലപ്പോൾ ഓർക്കുറവായി വരാം. തലച്ചോറിൽ ക്ഷതമേറ്റാൽ, തലച്ചോറിൽ ട്യൂമർ എന്നിവയെല്ലാം തന്നെ ഡിമെൻഷ്യ ലക്ഷണം പോലെ തോന്നാം. എന്നാൽ ഇത് ഡിമെൻഷ്യയല്ല. മറ്റു രോഗങ്ങളാണ്. ഇതിനാൽ തന്നെ മറവി രോഗമെന്നു കരുതി ഇതൊന്നും അവഗണിയ്ക്കരുത്. ജീവിത ശൈലിയിലെ വ്യത്യാസങ്ങൾ വരുത്തി. അമിത രക്തസമ്മർദമെങ്കിൽ ഇത് നിയന്ത്രിയ്ക്കുക. ബിപി കൂടുന്നത് ഡിമെൻഷ്യക്കു കാരണമാകാം. കാരണം ബിപി കൂടുന്നത് തലച്ചോറിന് ദോഷം വരുത്തും.



ഇതു പോലെ പ്രമേഹം, അതായത് ടൈപ്പ് 2 ഡയബെറ്റിസ് എങ്കിൽ ഇതിന് സാധ്യതയുണ്ട്. ഇതിനാൽ ഇതും നിയന്ത്രിയ്ക്കുക. ഇതു പോലെ കൊളസ്‌ട്രോൾ നിയന്ത്രിയ്ക്കുക.40 മിനിറ്റു വരെ ഏറോബിക്‌സ് വ്യായാമം ചെയ്യാം. നടക്കുക, ഓടുക, സൈക്കിൾ, നീന്തുക എന്നിവയെല്ലാം ഇതിൽ പെടും. ഹാർട്ട് ബീറ്റ് കൂടുന്ന വിധത്തിലെ വ്യായാമങ്ങൾ. മസിൽ ശക്തി വർദ്ധിപ്പിയ്ക്കുന്ന സ്‌ട്രെഗ്ത് ട്രെയിനിംഗ് ചെയ്യാം. ഇതെല്ലാം തലച്ചോറിനെ സഹായിക്കുന്നവയാണ്. ഇതു പോലെ തലച്ചോറിനെ സഹായിക്കുന്ന തരം പസിലുകൾ, ഗെയിമുകൾ എന്നിവ ചെയ്യാം. 


ഇതു പോലെ സമൂഹവുമായി നല്ല രീതിയിൽ അടുത്തിടപഴകുമ്പോൾ ഇത് നല്ല കെമിക്കലുകൾ ഉൽപാദിപ്പിയ്ക്കുന്നു. തലച്ചോറിനെ സഹായിക്കുന്നു. ഡയറ്റ് പ്രധാനമാണ്. ഒമേഗ ത്രീ സമ്പുഷ്ടമായ ഭക്ഷണം, പഴങ്ങളും പച്ചക്കറികളും, ഒലീവ് ഓയിൽ എന്നിവ നല്ലതാണ്. കാർബോഹൈഡ്രേറ്റ് കുറയ്ക്കുക. പ്രോസസ് ചെയ്ത ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. ഭക്ഷണത്തിൽ മിതത്വം പാലിയ്ക്കാം.

మరింత సమాచారం తెలుసుకోండి: