ഉത്ര കൊലക്കേസിൽ പുതിയ തെളിവ് കണ്ടെത്തി. മൂർഖൻ പാമ്പിനെ ചുമ്മാ തുറന്നു വിറ്റാൽ എങ്ങനെ അത് ഒരു മനുഷ്യനെ കടിക്കും. അതിനു നേരെ എന്തെങ്കിലും ആക്രമം നടന്നാൽ മാത്രാ അതും അക്രമിക്കൂ. വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് സൂരജ് സംശയത്തിൻ്റെ ആനുകൂല്യത്തിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെടാതെ രക്ഷപെട്ടേക്കുമെനാണ് ടി ജി മോഹൻദാസ് പറയുന്നത്.
ഗോവിന്ദച്ചാമി കേസിൻ്റെ ഉള്‍പ്പെടെ ഉദാഹരണം പറഞ്ഞാണ് ടിജി മോഹൻദാസ് കേസിൽ തന്‍റെ നിരീക്ഷണം മുന്നോട്ടുവെക്കുന്നത്.ഒരു തവണ പാമ്പുകടിയേൽപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് ആഴ്ചകള്‍ക്കു ശേഷം വീണ്ടും മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയത്.കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് ഭര്‍ത്താവ് സൂരജ് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നും ഉത്രയുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് പോലീസ് പറയുന്നത്.
അഞ്ചലിൽ ഉത്രയെ വധിച്ച കേസിൽ ഭര്‍ത്താവ് സൂരജ് ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണെന്ന് അഭിഭാഷകനും പത്രപ്രവര്‍ത്തകനുമായ ടി ജി മോഹൻദാസ്."മൂര്‍ഖനെ ഒരു മുറിയില്‍ ചുമ്മാ തുറന്നു വിട്ടാല്‍ അവിടെ കട്ടിലില്‍ ഉറങ്ങുന്ന ആളിനെ അത് കടിക്കുമോ? മനുഷ്യരോടിണങ്ങുന്ന ഒരു ജീവിയല്ല മൂര്‍ഖന്‍. അതിനോട് ഒരു പ്രത്യേക ആളിനെ കൊത്തണം എന്ന് പറഞ്ഞു ചെയ്യിക്കാന്‍ പറ്റില്ലല്ലോ? പിന്നെ ആകെ സാധ്യത സൂരജ് മൂര്‍ഖനെ ഉത്രയുടെ ശരീരത്തിലേക്ക് ഇറക്കി വിടുന്നു.
ഭയന്നുണരുന്ന ഉത്ര മൂര്‍ഖനെ കൈകൊണ്ട് തട്ടുന്നു. കൊത്തു കിട്ടുന്നു."അതായത് ഉത്ര വധത്തിന് ദൃക്സാക്ഷികളില്ലെന്നും പ്രതി പോലീസിനു കൊടുക്കുന്ന മൊഴി കോടതിയിൽ സ്വീകാര്യമല്ലെന്നും ടി ജി മോഹൻദാസ് ചൂണ്ടിക്കാട്ടുന്നു. പോലീസിൻ്റെ മര്‍ദ്ദനം ഭയന്നാണ് താൻ അങ്ങനെ പറഞ്ഞതെന്ന് പ്രതി കോടതിയിൽ മൊഴി നല്‍കിയേക്കാമെന്നും ടി ജി മോഹൻദാസ് ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല സൗമ്യ കേസിൽ ഗോവിന്ദച്ചാമി തൂക്കുകയറിൽ നിന്ന് രക്ഷപെട്ടത് സൗമ്യയെ തള്ളിയിട്ടതാണോ സ്വയം ചാടിയതാണോ എന്ന ഉറപ്പില്ലാത്തതിൻ്റെ ആനുകൂല്യത്തിലാണെന്നും ടി ജി മോഹൻദാസ് പറയുന്നു. ദൃക്സാക്ഷിയില്ലെങ്കിൽ കേസ് തെളിയിക്കുക വളരെ ബുദ്ധിമുട്ടാണെന്നും നിലവില്‍ ലഭ്യമായ വിവരം അനുസരിച്ച് സൂരജ് രക്ഷപെടാനാണ് സാധ്യതയെന്നും ടി ജി മോഹൻദാസ് പറയുന്നു.
ഒപ്പം ഇങ്ങനെ സംഭവിച്ചിരിക്കാനുള്ളത് ഒരു സാധ്യത മാത്രമാണെന്നും ശക്തമായ തെളിവില്ലെങ്കിൽ ഇത് പരിഗണിക്കപ്പെടില്ലെന്നും ടി ജി മോഹൻദാസ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ക്രിമിനൽ നിയമവും തെളിവുനിയമവും എല്ലാം കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാവുന്ന രീതിയിലാണെന്നും ചെറിയൊരു സംശയമാണുള്ളതെങ്കിലും അതിൻ്റെ ആനുകല്യം പ്രതിയ്ക്ക് കിട്ടുമെന്നും ടി ജി മോഹൻദാസ് പറയുന്നു.
click and follow Indiaherald WhatsApp channel