രാജ്യത്തെ വോട്ടിങ് പ്രായം 16 ആക്കുന്നത് ശക്തമായ മാറ്റങ്ങൾക്ക് സഹായകരമാകുമെന്ന് സർക്കാർ പറഞ്ഞു. ഈ പ്രായക്കാരുടെ നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം. നിർദ്ദിഷ്ട മാറ്റങ്ങൾ പാർലമെന്ററി അംഗീകാരത്തിന് വിധേയമാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഇതുവഴി കൂടുതൽ ആളുകൾക്ക് ജനാധിപത്യ സംവിധാനത്തിൻ്റെ ഭാഗമാകാനും പ്രവർത്തിക്കാനുമാകും. ഇതിനുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിനുമാകും. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ പങ്കാളികളാകുന്നതിൽ കൂടുതൽ പേർക്ക് അവസരം ഉറപ്പിക്കാൻ തടസ്സങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ വ്യക്തമാക്കി. വോട്ടർമാരുടെ പങ്കാളിത്തം കുറയുന്നു.
രാജ്യത്തെ പോളിങ് ശതമാനം കുറയുന്നത് വോട്ടിങ് പ്രായത്തിൽ മാറ്റം വരുത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. 2001ന് ശേഷമുള്ള പൊതു തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം കുറയുന്നതായി കണ്ടെത്തിയിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ 59.7 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2001ന് ശേഷമുള്ള പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങ് നിരക്കാണിതെന്ന് പാർലമെന്ററി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ വോട്ടിങ് പ്രായം കുറയ്ക്കുമെന്ന് ലേബർ പാർട്ടി മുൻപ് വ്യക്തമാക്കിയിരുന്നു. 1.5 ദശലക്ഷം പുതിയ യുവ വോട്ടർമാരെ സൃഷ്ടിക്കും.
അടുത്ത പൊതുതെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വോട്ടിങ് പ്രായം 16 ആയി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഇതുവഴി 1.5 ദശലക്ഷം പുതിയ യുവ വോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് അസർന്യൂസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി റുഷനാര അലി പറഞ്ഞു. കാലാവസ്ഥ, വിദ്യാഭ്യാസം, തൊഴിൽ, സമ്പദ്‌വ്യവസ്ഥ വിഷയങ്ങളിൽ യുവാക്കൾക്ക് പ്രതികരിക്കാനുള്ള അവസരമാണിത്. വോട്ടിങ് പ്രായം കുറയ്ക്കുന്നത് ഭാവി ജനാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്പാണെന്നും അലി പറഞ്ഞു.രാജ്യത്തെ വോട്ടിങ് പ്രായം 16 ആക്കാനുള്ള ആലോചന നടപ്പായാൽ യുവാക്കൾക്ക് കൂടുതൽ പ്രാാധാന്യം ലഭിക്കും. ബാങ്ക് കാർഡുകളും നിലവിലുള്ള ഐഡികളുടെ ഡിജിറ്റൽ ഫോർമാറ്റുകളായ ഡ്രൈവിങ് ലൈസൻസുകൾ, വെറ്ററൻ കാർഡുകൾ എന്നിവയും സ്വീകാര്യമായ വോട്ടർ ഐഡിയിൽ ഉൾപ്പെടുത്താൻ പരിഷ്കാരങ്ങൾ സഹായിക്കും. വോട്ടിങ് പ്രായം 16 ആയിക്കുറച്ച രാജ്യങ്ങളിൽ കാര്യമായ പ്രതിഫലനം ഉണ്ടായിട്ടില്ല.
click and follow Indiaherald WhatsApp channel