പ്രതികളെ വെറുതെ വിട്ട വാളായാര്‍ പീഡനക്കേസില്‍ വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എ കെ ബാലന്‍. പാലക്കാട് അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്ന കേസിലാണ് ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത്.അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കില്‍ അതുപരിശോധിച്ച് തുടര്‍നടപടി  എ കെ ബാലന്‍ പറഞ്ഞു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത് .പെണ്‍കുട്ടികളുടെ മരണത്തില്‍ മൂന്നുപേരെക്കൂടി വെറുതെ വിട്ടുകൊണ്ടുള്ള വിധി വെള്ളിയാഴ്ചയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചത്.  കുട്ടികളുടെ ബന്ധുകൂടിയായ പാമ്പാംപള്ളം കല്ലങ്കാട് വി. മധു (വലിയമധു-29), ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു (45), മറ്റൊരുബന്ധു  പാമ്പാംപള്ളം കല്ലങ്കാട് എം. മധു (കുട്ടിമധു-29) എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ എന്നിവരെയാണ് കോടതി വെറുതേവിട്ടത് .2017ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 13-ന് 13 വയസ്സുകാരിയെയും മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതുവയസ്സുകാരിയെയും വീട്ടിലെ ഒരേ കഴുക്കോലിൽ   തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം  സൂചനയെത്തുടര്‍ന്നാണ് അന്വേഷണവും അറസ്റ്റും നടന്നത് .

మరింత సమాచారం తెలుసుకోండి: