കുടുംബത്തെ നിർണായക വിവരമറിയിച്ച് കളക്ടർ; നാവികസേന അന്തിമ തീരുമാനമെടുക്കും! ഉത്തര കന്നഡ ജില്ല കളക്ടർ ലക്ഷമിപ്രിയ അർജുൻ്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു. ഗംഗാവലിപ്പുഴയിലെ ഒഴുക്കിൻ്റെ ശക്തി കണക്കിലെടുത്താകും തിരച്ചിൽ നടപടികൾ ആരംഭിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ നാളെ നിർണായക തീരുമാനമുണ്ടായേക്കും. കാർവാറിൽ നിന്നുള്ള നാവിക സേനാ വിഭാഗമാൺകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. തിരച്ചിൽ ദൗത്യം പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് അർജുൻ്റെ കുടുംബം ഇന്ന് എംകെ രാഘവൻ എംപിയുമായി കൂടിക്കാഴ്ച നടത്തും.





തിരച്ചിൽ നടപടികളോട് കർണാടക സർക്കാർ പൂർണമായി സഹകരിക്കുന്നുണ്ട്. തിരച്ചിൽ വേഗത്തിലാക്കാൻ പരിചയസമ്പന്നരായ നേവി ഡൈവർമാരുടെ ഇടപെടൽ കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലിൽ എങ്കിലും എത്തിയാൽ തിരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് ജില്ല ഭരണകൂടത്തിൻ്റെ നിഗമനം. അർജുനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അർജുൻ ഉൾപ്പെടെ കാണാതായ മൂന്ന് പേരെയും കണ്ടെത്തുന്ന കാര്യത്തിൽ ദൗത്യം തുടരുമെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നുണ്ട്.





 അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ജോലി നൽകുമെന്ന് കോഴിക്കോട്ടെ വേങ്ങേരി സർവീസ് സഹകരണ ബാങ്ക് അറിയിച്ചിരുന്നു. പനവേൽ - കന്യാകുമാരി ദേശീയപാത 66ൽ ബെലഗാവിയിൽ നിന്ന് കോഴിക്കോട്ടേക്ക് ലോഡുമായി പോകുകയായിരുന്നു അർജുൻ. ഇതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതും അർജുനെയും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കും കാണാതായത്. ശക്തമായ മഴയും മോശം കാലാവസ്ഥയുമാണ് ഗംഗാവലിപ്പുഴയിലെ തിരച്ചിൽ വൈകിപ്പിക്കാൻ കാരണമായത്. നിലവിൽ കാലാവസ്ഥ അനുകൂലമായതിനാൽ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.




ജൂലൈ 16നാണ് ഉത്തര കന്നഡയിലെ അങ്കോളയ്ക്ക് സമീപം മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കാണാതായത്.അർജുനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അർജുൻ ഉൾപ്പെടെ കാണാതായ മൂന്ന് പേരെയും കണ്ടെത്തുന്ന കാര്യത്തിൽ ദൗത്യം തുടരുമെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നുണ്ട്. അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ജോലി നൽകുമെന്ന് കോഴിക്കോട്ടെ വേങ്ങേരി സർവീസ് സഹകരണ ബാങ്ക് അറിയിച്ചിരുന്നു.

Find out more: