ഇതിനാൽ തന്നെ വെറും വയററിൽ വെളളം കുടിയ്ക്കുന്നത് കൊണ്ട് ദോഷം വരുന്നില്ലെന്നു വേണം, പറയുവാൻ. ബ്രഷ് ചെയ്യാതെ തന്നെ വെളളം കുടിയ്ക്കുന്നത് ഈ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. പല്ല് തേയ്ക്കുന്നതിൻ മുൻപ് വെള്ളം കുടിയ്ക്കുന്നത് ബിപി നിയന്ത്രണത്തിന് ഗുണകരമാണ്. ഇത് ബിപി കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ബ്രഷ് ചെയ്യുന്നതിന് മുൻപായുള്ള വെളളം കുടി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലൂടെ രോഗപ്രതിരോധ സംവിധാനം കൂടുതൽ പ്രവർത്തന ക്ഷമമാകുന്നു. ഇതിലൂടെ രോഗം തടയാൻ ഇത് സഹായിക്കുകയും ചെയ്യുന്നു. കോൾഡ്, പനി, ചുമ,അലർജി തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും വെറും വയറ്റിൽ പല്ലു തേയ്ക്കാതെയുളള വെള്ളം കുടി ഗുണകരമാകുമെന്ന് പറയാം. ബ്രഷ് ചെയ്യുന്നതിന് മുൻപായുള്ള വെളളം കുടി നിങ്ങളുടെ ശരീരത്തിൽ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചർമത്തിന് തിളക്കം നിലനിർത്താൻ സാധിക്കുകയും ചെയ്യും.
ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും. ഇത് ചർമത്തെ സഹായിക്കുക മാത്രമല്ല, ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യുന്നു.ചർമത്തിന്റെ ആരോഗ്യത്തിനും ഇതേറെ ഗുണകരമെന്നു വേണം, പറയുവാൻ. അതിരാവിലെ വെള്ളം കുടിക്കുമ്പോൾ, പ്രത്യേകിച്ചും നിങ്ങൾ ഉണർന്നയുടനെ ഇത് ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം വേഗത്തിൽ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സജ്ജമാകും. രാത്രിയിൽ നിങ്ങൾ വിശ്രമിക്കുമ്പോൾ നിങ്ങളുടെ ശരീരം ചില അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നുണ്ട്.
ഈ സമയത്താണ് ശരീരം എല്ലാ വിഷവസ്തുക്കളും പുറന്തള്ളുന്നതിനായി ശേഖരിച്ചു വയ്ക്കുന്നത്. അതിരാവിലെ തന്നെ നിങ്ങൾ വെള്ളം കുടിക്കുമ്പോൾ, ഈ വിഷവസ്തുക്കളെല്ലാം ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറന്തള്ളപ്പെടുന്നു. ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസർജ്ജനം കൂടുതൽ സുഗമമാക്കുകയും ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണിത്. ഇതുവഴി വായിൽ കാണപ്പെടുന്ന ആസിഡുകൾ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുകയും ചെയ്യുന്നു.
click and follow Indiaherald WhatsApp channel