'ഗുലാം നബി ആസാദിന്റേത് അവസരവാദത്തിന്റെ രാഷ്ട്രീയമല്ല'! കോൺഗ്രസ് നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയ ജി 23 നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഗുലാം നബി ആസാദിൻ്റെ രാജി കോൺഗ്രസുകാരൻ്റെ അധികാരമോഹത്തിൻ്റേയും അവസരവാദ രാഷ്ട്രീയത്തിൻ്റേയും അക്കൗണ്ടിൽ പെടുത്തി ഒതുക്കിക്കളയുന്നത് അനുചിതമായിരിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. മുതിർന്ന നേതാക്കൾ ഓരോരുത്തരായി കോൺഗ്രസ് വിട്ടൊഴിയുകയാണ്. അവസാനമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് പാർട്ടി വിട്ടത്. പട്ടി മനുഷ്യനെ കടിക്കുന്നതിൽ അല്ല, മനുഷ്യൻ പട്ടിയെ കടിക്കുന്നതിലാണല്ലോ ന്യൂസ് വാല്യൂ കിടക്കുന്നത്. ആരെങ്കിലുമൊക്കെ കോൺഗ്രസിൽ ചേർന്നാൽ മാത്രമേ വാർത്തയ്ക്ക് വേണ്ട ഒരു കൗതുകമോ അസാധാരണത്വമൊക്കെ ഉണ്ടാവുകയുള്ളൂ.




പക്ഷേ, ഗുലാം നബി ആസാദിൻ്റെ രാജി കോൺഗ്രസുകാരൻ്റെ അധികാരമോഹത്തിൻ്റേയും അവസരവാദ രാഷ്ട്രീയത്തിൻ്റേയും അക്കൗണ്ടിൽ പെടുത്തി ഒതുക്കിക്കളയുന്നത് അനുചിതമായിരിക്കും. കോൺഗ്രസ് എന്ന സംഘടനയും ഇന്ത്യയിലെ ലിബറലിസവും ഒരുപോലെ അകപ്പെട്ട ഒരു പ്രതിസന്ധിയുടെ ചരിത്രപരിണതി കൂടിയായി വേണം ആ രാജിയെ കാണാൻ." മാധ്യമ പ്രവർത്തകനായ ഷഫീഖ് സുലൈമാൻ ഫേസ്ബുക്കിൽ കുറിച്ചു. "മുതിർന്ന നേതാക്കൾ തൊട്ട് ഇവിടത്തെ തുക്കിടി ഖദറുധാരികൾ വരെ കോൺഗ്രസ് വിട്ടു പോകുന്നത് ഒരു വാർത്തയേയല്ല"അല്പ കാലം മുൻപുവരെ തെരഞ്ഞെടുപ്പു ക്യാമ്പെയ്നുകളിലേയ്ക്ക് എന്നെ ക്ഷണിച്ചിരുന്നവരിൽ 95 ശതമാനവും ഹിന്ദുക്കളായ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അതൊരു 20 ശതമാനത്തിലും താഴെയായിരിക്കുന്നു. അവർക്കെന്നെ പരിപാടികൾക്ക് ക്ഷണിക്കാൻ ഭയമാണ്.




അതു വോട്ടർമാരെ മോശം രീതിയിൽ സ്വാധീനിക്കുമോ എന്നവർ ആശങ്കപ്പെടുന്നു." - കുറച്ചു നാളുകൾക്കു മുൻപ് ഗുലാം നബി ആസാദ് തന്നെ പരസ്യമായി പറഞ്ഞ കാര്യമാണിത്.ജോയ് പുന്തല എന്നയാൾ പ്രതികരിച്ചത് ഇങ്ങനെ. "ഇത്രയും പരിചയസമ്പന്നനായ ഒരു നേതാവിനെ ചർച്ചയിലൂടെ തിരിച്ചു കൊണ്ടുവരികയാണ് ഉത്തമം. ഏതാണ്ട് 50 വർഷത്തെ രാഷ്ട്രീയ പരിചയം, ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാർട്ടിയുടെ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിച്ച മുതിർന്ന അംഗം എന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണം. രാഹുൽ ഗാന്ധിയുടെ ഇന്ത്യാ യാത്രയുടെ തുടക്കത്തിൽ തന്നെ ഇങ്ങനൊരു കല്ലുകടി ഒഴുവാക്കേണ്ടതായിരുന്നു."





"കഴിഞ്ഞ കുറച്ചു നാളുകളായി മുസ്ലിം ഐഡൻ്റിയോട് കോൺഗ്രസ് കാണിക്കുന്ന സമീപനത്തിലുള്ള അമർഷവും നിസ്സഹായതയുമാണ് അന്ന് അയാൾ പ്രകടിപ്പിച്ചത്. ഇതു അയാളുടെ മാത്രം പ്രശ്നമല്ല. സൽമാൻ ഖുർഷിദ്, സലീം ഷെർവാണി, നദീം ജാവേദ് തുടങ്ങിയ നേതാക്കളെല്ലാം തന്നെ ഇത്തരത്തിൽ സൈഡ്ലൈൻ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പു പ്രചരണ ഘട്ടത്തിൽ ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിയുടെ റാലികളിൽ നിന്നു ഇവരെല്ലാം ഒഴിവാക്കപ്പെട്ടത് ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ ഗുലാം നബി ആസാദിൻ്റെ രാജി സെക്യുലറിസത്തോടുള്ള കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രപരമായ നിലപാടിൻ്റെ പ്രതിഫലനമാണ്. ആ ഗതികേടിൽ നിന്നുയരുന്ന അതിജീവനത്തിനുള്ള കൈകാലിട്ടടി കൂടിയാണ് കോൺഗ്രസിൽ നിന്നുള്ള അയാളുടെ വിടപറയൽ." ഷഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Find out more: