
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള പ്രമേയം രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിന് ശേഷം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നല്‍കിയ ഭരണഘടന വ്യവസ്ഥകള്‍ റദ്ദാക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചു. ഇതോടെ ജമ്മു കാശ്മീരിന് ഇനി പ്രത്യേക പദിവിയില്ല. ആര്‍ട്ടിക്കിള്‍ 370 ന്റെ പ്രവര്‍ത്തനം ആഗസ്റ്റ് ആറ് മുതല്‍ റദ്ദാക്കിയിരിക്കുന്നതായി രാഷ്്ട്രപതി അറിയിച്ചു. ഇത് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.