ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് ഉണ്ട്.
വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഹിമാലയത്തിന് സമാന്തരമായി സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകിയ നിർദ്ദേശം.
ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കാം. മലയോര മേഖലകളിലും മഴ ശക്തമായിരിക്കും. ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്
click and follow Indiaherald WhatsApp channel