2022 ൽ അമ്മമാരായ നായികമാരും അവരുടെ പൊന്നോമനകളും! ഒരു സമയംവരെ ഗർഭകാലത്ത് താരങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുന്നതായിരുന്നു പ്രവണത. എന്നാൽ സമൂഹ മാധ്യമങ്ങളുടെ വരവോടെയാണ് ഗർഭധാരണ സമ്പ്രദായം പോലും മാറിത്തുടങ്ങിയത്. സെലിബ്രെറ്റികൾ അവരുടെ അനുഭവങ്ങൾ അഭിമാനത്തോടെ പങ്കുവെക്കാൻ മുന്നോട്ടുവന്നു. മറ്റേണിറ്റി ഫോട്ടോഷൂട്ടും ബേബി ബമ്പിനെ സ്റ്റൈലിൽ പ്രകടിപ്പിക്കാനും പ്രെഗ്നൻസി, പോസ്റ്റ് പ്രെഗ്നനൻസി കാലഘഘട്ടത്തെപ്പറ്റി പോസിറ്റീവ് ചിന്ത പകരാനും ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളുടെ അനുഭവങ്ങൾ താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇന്ന് മാതൃത്വം സ്വീകരിക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ പോലും ലോകമെമ്പാടും ട്രെൻഡായി മാറിയിരിക്കുന്നു.താര മക്കൾക്ക് ആരാധക വൃന്ദത്തിൻ്റെ സ്വീകര്യത എക്കാലവും വലുതാണ്. ഇന്നു ജീവിതത്തിലെ ഓരോ വിശേഷങ്ങളും തങ്ങളുടെ ഫാൻ‍സിനെ അറിയിക്കുന്നതിൽ വലിയ താലപര്യം സെലിബ്രിറ്റികളും നൽകാറുണ്ട്. 



തങ്ങളുടെ സ്വകാര്യതകൾ പോലും സമൂഹത്തിനു സന്ദേശം നൽകുന്നതിലേക്കു അവർ മാതൃകകളാക്കുന്നു.ഒരു താരത്തിൻ്റെ കുട്ടിയുടെ ജനനം, പേര്, ജന്മദിന വാർഷികം, സ്കൂളിലെ പ്രവേശനം, അഭിനയ പ്രവേശനം, അക്കാഡമിക് നേട്ടങ്ങൾ, പ്രണയം, വിവാഹം തുടങ്ങി ജീവിതത്തിലെ പുതിയ ഓരോ കാൽവെപ്പും ആരാധകർ സസൂഷ്മം നിരീഷിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്നു. ഇതു പലപ്പോഴും പ്രതിഭയ്ക്കപ്പുറം നേട്ടങ്ങളും സ്വീകാര്യതയും താര മക്കൾക്ക് ലഭിക്കുന്നതിനു കാരണമാകുമെന്നതും സത്യം. 2022 നെ സംബന്ധിച്ചിടത്തോളം ഒരുപിടി ഇന്ത്യൻ നായികമാരാണ് അമ്മമാരായിരിക്കുന്നത്. അത്തരത്തിൽ മതൃത്വത്തിൻ്റെ നറുതേനിൽ വാൽസല്യം നിറച്ച് 2022 ൽ അമ്മമാരായതിൻ്റെ നിറവിലെത്തിയ നായികമാരുടെ വിശേഷങ്ങളിലേക്ക്...അതുകൊണ്ടു തന്നെ താരമക്കളുടെ വളർ‍ച്ചാ കാലഘട്ടങ്ങളിലെ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുണ്ട്.




ബോളിവുജിലെ താര പുത്രിയായ സോനം കപൂർ 2022 ഓഗ്റ്റ് 20 നാണ് അമ്മയായയത്. സോനം കപൂർ - ആനന്ദ് അഹൂജ ദമ്പതികളുടെ മകന് വായു കപൂർ അഹൂജ എന്നാണ് പേരു നൽകിയിരിക്കുന്നത്. അമ്മയായതിൻ്റെ അനുഭവങ്ങളും കുടുംബവും സുഹൃത്തുക്കളും പിന്തുണയുമെല്ലാം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സോനം കപൂർ പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കയ്യിലേന്തി നിൽ‍ക്കുന്ന സോനം- ആനന്ദ് ദമ്പതികൾ "ഞങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി ഞങ്ങൾ അനുഗ്രഹങ്ങൾ തേടുന്നു" എന്നു കുറിച്ചുകൊണ്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ബിസിനസ് മാനാണ് സോനം കപൂറിൻ്റെ ഭർത്താവ് ആനന്ദ് അഹൂജ. ബോളിവുഡ് താരം അനിൽ കപൂറിൻ്റെ മകൾ സോനം കപൂർ 37 -ാം വയസിലാണ് അമ്മയായത്. ഗർഭകാലത്തെ ചിത്രങ്ങൾ‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.താര ദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും 2022 നവംബർ ആറിനാണ് മകൾ പിറന്നത്. ഇരുവരും ഒന്നിച്ച ഫാൻ്റസി ആക്ഷൻ ചിത്രം ബ്രഹ്മാസ്ത്ര തിയറ്ററിൽ വലിയ വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് ഇരുവർക്കും കുട്ടി പിറന്നത്.




കുട്ടിയുടെ പേരു മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഗർഭകാല ചിത്രങ്ങൾ തൻ്റെ പേജിലൂടെ ആലിയ ഭട്ട് പങ്കുവെച്ചിരുന്നു. പ്രസവത്തിനു മുമ്പ് രൺബീറും ആലിയയും ഹോസ്പിറ്റലിൽ ഗർഭകാല പരിശോധന നടത്തുന്നതിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇരട്ടി മധുരമാണ് ആലിയ ഭട്ടിന് ഈ വർഷം സമ്മാനിച്ചത്.ബോളിവുഡിൻ്റെ താര സുന്ദരി ബിപാഷ ബസു നവംബർ 12 നാണ് പെൺകുഞ്ഞിനു ജന്മം നൽകിയത്. ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി ഇൻ്റനാഷണൽ മാഗസിനുകൾ ഒരുമിച്ച് അഭിപ്രായപ്പെട്ട ബിപാഷ ദേവി ബസു സിംഗ് ഗ്രോവർ എന്നാണ് കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. നടനും മോഡലുമായ കരൺ സിംഗ് ഗ്രോവറാണ് ബിപാഷയുടെ ഭർത്താവ്. തെന്നിന്ത്യൻ നായിക കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലും ആദ്യത്തെ കുട്ടിയെ വരവേറ്റത് 2022 ഏപ്രിൽ 19നാണ്. ഇരുവരുടെയും കടിഞ്ഞൂൽ പുത്രന് നീൽ കിച്ച്ലു എന്നാണ് പേരു നൽകിയിരിക്കുന്നത്.




കഴിഞ്ഞ വർഷമാണ് താൻ ഗർഭിണിയായ വിവരം കാജൽ ആരാധകരോട് പങ്കുവെച്ചത്. പിന്നീട് സിനിമയിൽ‍ നിന്നും മാറി വിശ്രമത്തിലായിരുന്ന താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് തിരികെ എത്തിയിട്ടുണ്ട്. നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണി മെയ് 19 നാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്. അലറിക് എന്നാണ് കുഞ്ഞിൻ്റെ പേര്. ഡോക്ടറായ അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്.സമീപ കാലത്ത് സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചത് നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷിനും ഇരട്ടക്കുട്ടികൾ ജനിച്ചതാണ്. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നത്. “ഞാനും നയനും അമ്മയും അപ്പയും ആയിത്തീർന്നു, ഞങ്ങൾ ഇരട്ടക്കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം” എന്നാണ് കുഞ്ഞുങ്ങളുടെ പിറവി അറിയിച്ചുകൊണ്ട് വിഘ്‌നേഷ് ട്വിറ്ററിൽ കുറിച്ചു.




 ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും സംവിധായകൻ വിഘ്‌നേഷും 2022 ജൂൺ ഒമ്പതിനു വിവാഹിതരായത്. ഒക്ടോബറിലാണ് ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നത്. നവംബർ 18ന് നയൻതാരയുടെ പിറന്നാൾ ദിനത്തിൽ‍ ഇരുവരും കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ലോക സുന്ദരി പട്ടം ചൂടിയ ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര 2022 ജനുവരിയിലാണ് വാടക ഗർഭത്തിലൂടെ അമ്മയായ വിവരം പങ്കുവെച്ചത്. ബോളിവുഡിലെ താര സുന്ദരി പിന്നിട് ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. ആറ് മാസത്തെ പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു ഇംഗ്ലഷ് ഗായകനായ നിക്ക് ജോനാസുമായി പ്രിയങ്കയുടെ വിവാഹം. മാൽതി മേരി എന്നാണ് പ്രിയങ്കയുടെ മകളുടെ പേര്. മകൾ പിറന്ന വാർത്ത സമൂഹ മാധ്യമങ്ങൾ വഴി ലോകത്തെ അറിയിച്ച താരം "കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഞങ്ങൾക്ക് സ്വകാര്യത ആവശ്യമാണ്" എന്നും കുറിച്ചു.

Find out more: