
പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധനും സംഗീതജ്ഞനുമായ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ (86) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ തിങ്കളാഴ്ച ബെംഗളൂരുവില്‍ നടക്കും.
അന്തരിച്ച ഗായിക ഗായത്രി ശ്രീകൃഷ്ണനാണ് ഭാര്യ. 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനത്തിലൂടെ പ്രശസ്തയാണ് ഗായത്രി. പുല്ലാങ്കുഴല്‍ വിദഗ്ധനും സംഗീതജ്ഞനുമായ ജി എസ് രാജന്‍, ഭരതനാട്യം നര്‍ത്തകിയും നാടകപ്രവര്‍ത്തകയുമായ സുജാതാ ദാസ് എന്നിവര്‍ മക്കളാണ്. എന്‍ കൃഷ്ണഭാഗവതര്‍, കെ വി രാമചന്ദ്രഭാഗവതര്‍ എന്നിവരില്‍നിന്നാണ് പുല്ലാങ്കുഴലില്‍ പ്രാഥമിക പരിശീലനം നേടിയത്. എട്ടാം വയസ്സില്‍ ആദ്യപൊതുപരിപാടി അവതരിപ്പിച്ചു. 1954ല്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലിയില്‍ പ്രവേശിച്ച ശ്രീകൃഷ്ണന്‍ 1994ല്‍ സ്റ്റേഷന്‍ ഡയറക്ടറായാണ് വിരമിച്ചത്. അദ്ധേഹത്തിന്റെ അമ്മയാണ് സംഗീതലോകത്തേക് അദ്ദേഹത്തെ കൈപിടിച്ച് ഉയർത്തിയത് എണ്ണൂറിലധികം ലളിതഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.